Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ കാളകള്‍ തകര്‍ക്കുന്നു...

മുംബെ : ഇമചിമ്മിത്തുറക്കുന്ന വേഗത്തില്‍ സൂചിക ആയിരങ്ങള്‍ പിന്നിട്ട് കുതിക്കുന്നതിന്റെ അമ്പരപ്പിലും ആവേശത്തിലുമാണ് ഓഹരിവിപണി.

സൂചികയുടെ ഒറ്റദിവസത്തെ വര്‍ദ്ധനയില്‍ ഒരു റെക്കോര്‍ഡാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച മാത്രം സൂചിക 788 പോയിന്റ് കയറി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 18,280 പോയിന്റ് രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ശതമാനക്കണക്കില്‍ 4.5ന്റെ വര്‍ദ്ധന.
നിഫ്ടി 242 പോയിന്റ് കയറി 5327ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ആയിരം പോയിന്റ് കൂടാന്‍ വെറും എട്ട് ട്രേഡിംഗ് സെഷനുകള്‍ മാത്രമേ വേണ്ടി വന്നുളളൂ. എന്നാല്‍ രാഷ്ട്രീയരംഗത്തെ അസ്ഥിരതയെക്കുറിച്ച് കരുതിയിരിക്കാനാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

എണ്ണക്കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ്, ഐടി ഓഹരികളാണ് മുന്നേറ്റം നടത്തിയത്. ഐടി കമ്പനികളുടെ രണ്ടാം പാദവാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കെയുളള പ്രതീക്ഷകളാണ് ഈ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കിയതെന്ന് കരുതുന്നു.

ഇലക്ഷന്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ സൂചികയില്‍ കുത്തനെയുളള ഇടിവുകളൊന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല. കരുതലോടെയുളള നിക്ഷേപം ഈ ഘട്ടത്തിലും ആകാമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.

റിലയന്‍സ് ഓഹരികളെല്ലാം മെച്ചപ്പെട്ട നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. 1,533 രൂപയുണ്ടായിരുന്ന റിലയന്‍സ് എനര്‍ജി 154 രൂപയാണ് വര്‍ദ്ധിച്ചത്. 11.2 ശതമാനം വില ഉയര്‍ന്ന ഈ ഓഹരി തന്നെയാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടിയ നേട്ടം കൈവരിച്ചതും.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, എസ് ബിഐ ഓഹരികള്‍ ആറുശതമാനത്തിലേറെ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+