ഭിന്നത രൂക്ഷം, ജോസഫ് ഗ്രൂപ്പ് പിളര്‍ന്നേക്കും,
കോട്ടയം : ടി യു കുരുവിളയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ തുടരുന്ന തര്‍ക്കം പൊട്ടിത്തെറിയിലേയ്ക്ക്.
തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതില്‍ എതിര്‍പ്പുളള നേതാക്കള്‍ ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യത. മന്ത്രിയെ തീരുമാനിക്കുമ്പോള്‍ മുതിര്‍ന്ന നേതാവിനെയായിരിക്കണം പരിഗണിക്കേണ്ടത് എന്ന സ്കറിയാ തോമസിന്റെ പ്രസ്താവന പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ ആഴം വെളിപ്പെടുത്തുന്നു. സുരേന്ദ്രന്‍ പിളളയ്ക്കു വേണ്ടിയാണ് സ്കറിയാ തോമസ് പ്രസ്താവനയിറക്കിയത്.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചു എന്ന് ആരോപിച്ച് സ്കറിയാ തോമസില്‍ നിന്നും വിശദീകരണം ചോദിക്കാന്‍ സാധ്യതയുണ്ട്.
മന്ത്രിയെ മൂന്നുദിവസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്ന ഇടതുമുന്നണി അന്ത്യശാസനത്തിന്റെ വെളിച്ചത്തിലും തര്‍ക്കം രമ്യതയിലെത്താതെ തുടരുകയാണ്.
സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ഉന്നതാധികാരസമിതിയെ തീരുമാനമെടുക്കാനുളള ചുമതലയേല്‍പ്പിച്ച് പിരിയുക എന്ന അജണ്ട തന്നെയായിരിക്കും ചൊവ്വാഴ്ചയും ഉണ്ടാവുക. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ സുരേന്ദ്രന്‍ പിളളയെ തഴഞ്ഞ് മോന്‍സ് ജോസഫിനെ മന്ത്രിയാക്കാന്‍ ജോസഫ് തീരുമാനിക്കുകയാണെങ്കില്‍ ജോസഫ് ഗ്രൂപ്പ് പിളരാന്‍ സാധ്യതയുണ്ട്. പഴയ ഐഎഫ് ഡിപിയാണ് സുരേന്ദ്രന്‍ പിളളയ്ക്കു വേണ്ടി ശക്തമായി രംഗത്തുളളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications