ധന്യശ്രീ : മാപ്പു പറയില്ലെന്ന് സുരേഷ് കുമാര്‍
കൊച്ചി : മൂന്നാര്‍ ദൗത്യത്തിന്റെ ഭാഗമായി കോടതിയോട് നിരുപാധികം മാപ്പു പറയാന്‍ തയ്യാറില്ലെന്ന് മുന്‍ദൗത്യ സംഘത്തലവന്‍ കെ സുരേഷ് കുമാര്‍ വ്യക്തമാക്കിയതോടെ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടി വരുമെന്നുറപ്പായി.
ധന്യശ്രീ റിസോര്‍ട്ട് ഭാഗികമായി പൊളിച്ചതിന്റെ പേരില്‍ കോടതിയോട് നിരുപാധികം മാപ്പു പറയേണ്ട സാഹചര്യമില്ലെന്നാണ് സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി അറിയിച്ചത്. തെറ്റ് സമ്മതിച്ച് മാപ്പു പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടാണ് സുരേഷ് കുമാറിന്റേത്.
സുരേഷ് കുമാറിനെതിരെ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കോടതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറാകാതിരിക്കുന്നത് വരും നാളുകളില്‍ രൂക്ഷമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നേക്കാം.
സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള ദൗത്യസംഘം തുടക്കമിട്ട ഒരു പരിപാടിയും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ താല്‍പര്യമില്ല. പുതിയ ദൗത്യസംഘത്തിന് യാതൊരു പണിയും മൂന്നാറില്‍ ഇപ്പോഴില്ല. പ്രവര്‍ത്തനം തുടങ്ങുമെന്ന് പത്രസമ്മേളനം മുറയ്ക്ക് നടത്തുന്നതല്ലാതെ മറ്റൊരു പണിയും ഇവര്‍ക്കില്ല.
സംഘത്തിലെ ഏതാണ്ട് എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിക്കഴിഞ്ഞു. ഒഴിപ്പിക്കാന്‍ നോട്ടീസ് കൊടുത്ത ഒരു കേസിലും ഇപ്പോള്‍ തുടര്‍നടപടിയില്ല. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളാണ് കോടതിയില്‍ പരിഗണനയ്ക്കുളളത്.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും താല്‍പര്യം നഷ്ടപ്പെട്ട മൂന്നാര്‍ ദൗത്യത്തിന്റെ ഭാഗമായി ശിക്ഷയേറ്റു വാങ്ങാന്‍ സുരേഷ് കുമാര്‍ തീരുമാനിച്ചാല്‍ ഇടതുമുന്നണിയ്ക്കും മുഖ്യമന്ത്രിക്കും അത് മറ്റൊരു കുടുക്കാവും. തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരോടുളള പ്രതികാരം ഇങ്ങനെ തീര്‍ക്കാന്‍ സുരേഷ് കുമാര്‍ തയ്യാറായാല്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി തന്നെയാകും.












Click it and Unblock the Notifications