മൊബൈല്‍ വഴി അര്‍ബുദം വന്നേക്കാം
ലണ്ടന്‍ : തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തലച്ചോറില്‍ അര്‍ബുദം വരാന്‍ സാധ്യതയെന്ന് സ്വീഡനിലെ ശാസ്ത്രജ്ഞര്‍.
ദിവസം ഒരു മണിക്കൂര്‍ വീതം പത്തുവര്‍ഷം തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിച്ചാല്‍ തലച്ചറിലെ അര്‍ബുദത്തിന്റെ സാധ്യത മറ്റുളളവരെ അപേക്ഷിച്ച് ഇരട്ടിയാവുമെന്നാണ് കണ്ടെത്തല്‍.
മൊബൈല്‍ ചേര്‍ത്തു പിടിക്കുന്ന ചെവിയുടെ ഭാഗത്താണ് അര്‍ബുദം പിടിപെടാന്‍ സാധ്യതയുളളത്. തലയോട്ടിക്ക് കട്ടി കുറവായതിനാലും നാഡീവ്യവസ്ഥ വികസിച്ചു കൊണ്ടിരിക്കുന്നതിനാലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ദോഷകരമാണ്.
സ്വീഡനിലെ ഒറീബ്രോ സര്‍വകലാശാല ആശുപത്രിയിലെ പ്രൊഫ. ലെനാര്‍ട്ട് ഹാര്‍ഡെല്‍, പ്രൊഫ. ജെല്‍ ഹാന്‍സണ്‍ എന്നിവരാണ് പഠനം നടത്തിയത്.












Click it and Unblock the Notifications