സി വി ശ്രീരാമന് വിട
തൃശൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ സി വി ശ്രീരാമന്‍ അന്തരിച്ചു. കരളിനും വൃക്കയ്ക്കും ബാധിച്ചിരുന്ന രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലില്‍ വച്ചായിരുന്നു അന്ത്യവും.
സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുളള അദ്ദേഹത്തിന്റെ പ്രശസ്ത കഥകളാണ് വാസ്തുഹാര, റെയില്‍വേ പാളങ്ങള്‍, ചിദംബരം എന്നിവ.
ഇതില്‍ ചിദംബരം, വാസ്തുഹാര എന്നീ കഥകള്‍ ഇതേ പേരില്‍ യശശരീരനായ അരവിന്ദന്‍ സിനിമയാക്കിയിട്ടുണ്ട്.
1999ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ശ്രീരാമന്റെ കഥകള്‍ എന്ന കഥാ സമാഹാരത്തിനായിരുന്നു.
അടുത്ത കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളും അനുവാചക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.












Click it and Unblock the Notifications