കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് ഗ്രൂപ്പ് മന്ത്രിയെ 12ന് തീരുമാനിക്കും

  • By Staff
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ്‌ (ജെ)യുടെ പുതിയ മന്ത്രിയെ ഒക്ടോബര്‍ 12നു തീരുമാനിക്കും. ചെന്നൈയിലെ കേസില്‍ അനുകൂലമായ നടപടിയുണ്ടായാല്‍ താന്‍ തന്നെ മന്ത്രിയാവുമെന്ന് പി.ജെ.ജോസഫ് സൂചിപ്പിച്ചു.

ഒരു തെറ്റും ചെയ്യാത്തതു കൊണ്ട് കുറ്റവിമുക്‌തനായി തിരിച്ചുവരുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് ജോസഫ് പറ‍ഞ്ഞു. കഴിഞ്ഞ 35 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന തന്റെ കൈകള്‍ ശുദ്ധമാണ്‌. ഇതു തുടരാന്‍ പറ്റാതെ വന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും.

കേരള കോണ്‍ഗ്രസ്‌ ജോസഫ് ഗ്രൂപ്പിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച്‌ ഇടതുമുന്നണി അന്ത്യശാസനം നല്‍കിയെയെന്നതു മാധ്യമസൃഷ്ടി മാത്രമാണ്‌. ആരും അന്ത്യശാസനം നല്‍കിയിട്ടില്ല. മാധ്യമങ്ങള്‍ നിജസ്ഥിതി അറിയാതെയാണു വാര്‍ത്തകള്‍ നല്‍കുന്നത്‌. ഇനിയെങ്കിലും കരുണ കാണിക്കണം.

12ന് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തിലായിരിക്കും മന്ത്രിയെ തീരുമാനിക്കുന്നത്. പുതിയ മന്ത്രിയുടെ പേര് 12ന് തന്നെ മുഖ്യമന്ത്രിക്കു കൈമാറുമെന്ന് ജോസഫ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X