Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയന്‍ ലേഖനം : ദീപികയില്‍ പുറത്താക്കല്‍

കണ്ണൂര്‍ : പ്രൊഫസര്‍ എം എന്‍ വിജയന്‍ അനുസ്മരണ വാരാന്തപ്പതിപ്പ് മാറ്റി അച്ചടിച്ച വിവരം മറ്റു മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ ലേഖകനെയും എഡിറ്ററെയും ദീപിക പുറത്താക്കി. ദീപിക കണ്ണൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ പി എം ജയന്‍, യൂണിറ്റ് എ‍ഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ വി മധു എന്നിവരെയാണ് ദീപികയില്‍ നിന്നും പുറത്താക്കിയത്.

എം എന്‍ വിജയനെക്കുറിച്ച് ആദ്യം ഒരു അനുസ്മരണപ്പതിപ്പ് തയ്യാറാക്കുകയും പിന്നീട് അത് പിന്‍വലിച്ച് പുതിയൊരെണ്ണം അച്ചടിക്കുകയുമാണുണ്ടായത്. ആദ്യത്തെ അനുസ്മരണത്തില്‍ പി എം ജയന്‍ എഴുതിയ 'മുറിഞ്ഞുപോയ വാക്ക്' എന്ന ലേഖനം പിന്നീടിറക്കിയതില്‍ ഉണ്ടായിരുന്നില്ല. ആ സ്ഥാനത്ത് സുകുമാര്‍ അഴിക്കോടിന്റെ ലേഖനം ചേര്‍ത്താണ് പുതിയതിറക്കിയത്.

ഇക്കാര്യം ദൃശ്യമാധ്യമങ്ങളും മാതൃഭൂമിയടക്കമുളള പത്രങ്ങളും വാര്‍ത്തയാക്കിയിരുന്നു. മറ്റു മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ജയനും മധുവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ജയനില്‍ നിന്നും രാജി എഴുതി വാങ്ങുകയും മധുവിനെ പുറത്താക്കുകയുമാണുണ്ടായത്.

ദീപികയുടെ നയത്തിനു വിരുദ്ധമാണ് പി എം ജയന്റെ 'മുറിഞ്ഞു പോയ വാക്ക്' എന്ന ലേഖനമെന്നതിനാല്‍ അത് മാറ്റി അച്ചടിക്കണമെന്ന് ഫാരിസ് അബൂബേക്കര്‍ നേരിട്ട് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണത്രേ അച്ചടി പൂര്‍ത്തിയാക്കിയ പതിപ്പ് നശിപ്പിച്ച് പുതിയത് അടിച്ചത്.

നശിപ്പിക്കപ്പെട്ട വരാന്തപ്പതിപ്പ് മറ്റു മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്ത് ദീപികയെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് മധുവിനും ജയനുമെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.

ആദ്യം അച്ചടിച്ച പതിപ്പ് വിതരണത്തിന് എത്തിച്ചെങ്കിലും പിന്നീട് അവിടെ നിന്നും പിന്‍വലിച്ചാണത്രേ പുതിയത് നല്‍കിയത്.

എഡിറ്റോറിയല്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തിനു വിധേയമായാണ് താന്‍ മുറിഞ്ഞു പോയ വാക്ക് എന്ന ലേഖനം എഴുതിയതെന്ന് പി എം ജയന്‍ പറയുന്നു. താന്‍ സ്വമേധയാ എഴുതിയ ലേഖനമല്ലെന്നും തന്നെക്കൊണ്ട് എഴുതിച്ചതാണെന്നുമാണ് ജയന്‍ പറയുന്നത്. അതില്‍ പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യമോ നിക്ഷിപ്ത താല്‍പര്യങ്ങളോ ഇല്ലായിരുന്നു.

ബിജെപി നേതാവായിരുന്ന കെ ടി ജയകൃഷ്ണന്റെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് എം എന്‍ വിജയനുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചാണ് മുറിഞ്ഞുപോയ വാക്ക് എന്ന ലേഖനം വിശദീകരിക്കുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍







Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+