Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമാനന്ദന്‍ മൂന്നാര്‍ ദൗത്യസംഘ തലവന്‍

തിരുവനന്തപുരം: മൂന്നാര്‍ ദൗത്യസംഘത്തിന്റെ തലവനായി രാമാനന്ദന്‍ ഐഎഎസിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഋഷിരാജ്‌ സിംങ്ങ്‌ ദൗത്യസംഘത്തില്‍ തുടരും. മൂന്നാര്‍ ദൗത്യസംഘം തലവനായിരുന്ന വി.എം ഗോപാലമേനോനെ പഞ്ചായത്ത്‌ ഡയറക്ടറായി മാറ്റി നിയമിച്ചു.

മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.

കെഎസ്‌ആര്‍ടിസി ബസ്‌ കത്തിമരിച്ച വിജയാംബരരാജിന്റെ കുടുംബത്തിന്‌ രണ്ട്‌ ലക്ഷം രൂപ നല്‍കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.കെഎസ്‌ആര്‍ടിസി ഒരുലക്ഷം രൂപയും സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുമാണ് നല്‍കുക.

കൂത്ത്‌പറമ്പ്‌ വെടിവെയ്‌പ്പില്‍ മരിച്ചവരുടെ കുടുംബത്തിനും കുടപ്പനക്കുന്ന്‌ വെടിവെയ്പില്‍ മരിച്ചയാളുടെ കുടുംബത്തിനും സര്‍ക്കാര്‍ ജോലി നല്‍കും. കൂത്ത്‌പറമ്പ്‌ വെടിവെപ്പിനെതുടര്‍ന്ന്‌ തളര്‍ന്ന്‌ കിടക്കുന്നയാളിന്റെ കുടുംബത്തിനും സര്‍ക്കാര്‍ ജോലി നല്‍കും.

സച്ചാര്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പാലൊളി മുഹമ്മദ്‌ കുട്ടി അധ്യക്ഷനായി 11 അംഗ സമിതിയെ നിയോഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+