വയലാര്‍ അവാര്‍ഡ് എം.ലീലാവതിക്ക്

തിരുവനന്തപുരം : ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്ക്.
സി രാധാകൃഷ്ണന്റെ ഒമ്പതു നോവലുകളെക്കുറിച്ചുളള പഠനമായ അപ്പുവിന്റെ അന്വേഷണം എന്ന കൃതിക്കാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 25ന് തലസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. വയലാര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം കെ സാനുവും കമ്മിറ്റി അംഗങ്ങളുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
മലയാള നിരൂപണ സാഹിത്യത്തിലെ തിളക്കമുളള സാന്നിദ്ധ്യങ്ങളിലൊന്നാണ് ഡോ എം ലീലാവതിയുടേത്. തൃശൂര്‍ ജില്ലയിലെ കോട്ടപ്പടിയില്‍ ജനിച്ച എം ലീലാവതി മലയാള സാഹിത്യ നിരൂപണശാഖയിലെ ഏക സ്ത്രീശബ്ദമാണ്. കവിത, വിവര്‍ത്തനം, ജീവചരിത്രഗ്രന്ഥങ്ങള്‍ എന്നു തുടങ്ങി സാഹിത്യത്തിലെ സമസ്ത മേഖലയിലും ആ സാന്നിദ്ധ്യം അവഗണിക്കാനാവാത്ത വിധം പതിഞ്ഞു കിടക്കുന്നു.
മികച്ച അധ്യാപികയെന്ന നിലയിലും ഡോ. ലീലാവതി പേരെടുത്തിട്ടുണ്ട്. തലമുറകളിലേയ്ക്ക് അറിവും വാത്സല്യവും പകര്‍ന്നു നല്‍കിയ ലീലാവതി ഈയിടെ അന്തരിച്ച പ്രൊഫ. എം. എന്‍ വിജയന്റെ ഉറ്റ സ്നേഹിതയുമാണ്.
പല പ്രശസ്തമായ സ്ഥാപനങ്ങളുടെയും മേലധികാരി എന്ന നിലയിലും ലീലാവതി തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
1972ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ എം ലീലാവതി ഏതാണ്ട് ഇരുന്നൂറോളം ഗവേഷക വിദ്യാര്‍ത്ഥികളുടെ ഗൈഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ. എം ലീലാവതിയ്ക്ക് ലഭിച്ച മറ്റു പുരസ്കാരങ്ങള്‍
1978ലെ ഓടക്കുഴല്‍ അവാര്‍ഡ്
1980ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
1987ലെ സാഹിത്യ അക്കാദമി അവാര്‍ഡ്
1999ലെ ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്
2001ലെ പത്മപ്രഭാ പുരസ്കാരം
2002ലെ വളളത്തോള്‍ പുരസ്കാരം
2005ലെ ബഷീര്‍ അവാര്‍ഡ്












Click it and Unblock the Notifications