അഭയക്കേസ് : സിബിഐയ്ക്ക് തിരിച്ചടി,
കോട്ടയം : സിസ്റ്റര്‍ അഭയയുടെ ഘാതകരെ തിരിച്ചറിഞ്ഞ സിബിഐ സംഘത്തിന്റെ തുടരന്വേഷണം വഴിമുട്ടിയ നിലയില്‍.
അഭയയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ അന്നത്തെ എഎസ്ഐ അഗസ്റ്റിനില്‍ തട്ടിയാണ് അന്വേഷണം തടസപെടുന്നത്. അഗസ്റ്റിനെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയനാക്കാനുളള സിബിഐ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
അനാരോഗ്യവാനായ അഗസ്റ്റിനെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഉചിതമല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടാണ് സിബിഐ സംഘത്തെ കുഴച്ചത്. പ്രതികളെക്കുറിച്ച് അഗസ്റ്റിന് വ്യക്തമായ ധാരണയുളളതായി സിബിഐക്ക് ഉറപ്പുണ്ട്.
ഫാദര്‍ തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതുവരെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല.
അതിനിടെ അഭയക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റു കേസുകളുടെ ചുമതല കൂടി കിട്ടിയതും അന്വേഷണം മന്ദഗതിയിലാക്കി. അന്വേഷണച്ചുമതലയുണ്ടായിരുന്ന എസ് പി കൃഷ്ണ, ഡിവൈഎസ് പി അഗര്‍വാള്‍ എന്നിവരെ ഹൈദരാബാദ് സ്ഫോടനക്കേസിന്റെ ചുമതലയേല്‍പ്പിച്ചതിനാല്‍ അവര്‍ ഇപ്പോള്‍ കേരളത്തിലില്ല.
ഇനി ഒന്നര മാസം കൂടി കഴിയുമ്പോള്‍ എറണാകുളം സിജെഎം കോടതിയില്‍ സിബിഐ അടുത്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. അതിനകം പ്രതികള്‍ അറസ്റ്റിലാവുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications