Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനയാത്രാ വിവാദം: ജോസഫിനെതിരായ അന്വേഷണം പൂര്‍ത്തിയായില്ല

ചെന്നൈ: വിമാനയാത്രാ വിവാദത്തില്‍ കേരള കോണ്‍ഗ്രസ്‌-ജെ അധ്യക്ഷന്‍ പി.ജെ ജോസഫിനെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന്‌ ചെന്നൈ പൊലീസ്‌ കമ്മീഷണര്‍ നാഞ്ചില്‍ കുമരന്‍.

കേസിന്‍മേലുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം അറിയിച്ചു. കേസ്‌ കോടതിയുടെ പരിഗണനയിലായതുകൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ കുമരന്‍ തയ്യാറായില്ല.

വെള്ളിയാഴ്‌ചയാണ്‌ കോടതിയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കേണ്ടുന്ന അവസാന തിയ്യതി. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാത്തതിനല്‍ റിപ്പോര്‍ട്ട്‌ വെള്ളിയാഴ്‌ച സമര്‍പ്പിയ്‌ക്കാന്‍ സാധ്യതയില്ലെന്നും കുമരന്‍ സൂചിപ്പിച്ചു.

കോടതി നല്‍കിയ അവസാന തിയ്യതിയിലും അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കപ്പെടില്ലെന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനം സ്വന്തമാക്കാനുള്ള ജോസഫിന്റെ ശ്രമങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി.

പന്ത്രണ്ടിനുള്ളില്‍ പുതിയ മന്ത്രിയെ തീരുമാനിയ്‌ക്കണമെന്നാണ്‌ എല്‍ഡിഎഫ്‌ കേരള കോണ്‍ഗ്രസ്‌-ജെയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ചെന്നൈ പൊലീസിന്റെ റിപ്പോര്‍ട്ട്‌ തനിയ്‌ക്കനുകൂലമാകുമെന്ന ഉറപ്പിലാണ്‌ ജോസഫ്‌ മന്ത്രിസ്ഥാനത്തേയ്‌ക്ക്‌ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്‌.

വെള്ളിയാഴ്‌ച റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കപ്പെടുമ്പോള്‍ തെറ്റുകാരനല്ലെന്നാണ്‌ റിപ്പോര്‍ട്ടെങ്കില്‍ തന്റെ പേര്‌ തന്നെ നിര്‍ദ്ദേശിയ്‌ക്കാമെന്നായിരുന്നു ജോസഫിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+