കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്തമകന്റെ പരീക്ഷാ വിജയത്തിന്‌ ഇളയമകനെ കൊന്നു

  • By Staff
Google Oneindia Malayalam News

Doc parents kill younger son to make elder 'smarter'റോട്ടക്‌(ഹരിയാന): മൂത്തമകന്‍ പരീക്ഷ ജയിക്കാനായി ഡോക്ടര്‍മാരായ മാതാപിതാക്കള്‍ ഇളയമകനെ കൊന്നു.

ഹരിയാനയിലെ റോട്ടക്‌ സ്വദേശികളും ഡോക്ടര്‍ ദമ്പതികളുമായ അശോകും പ്രമീളയുമാണ്‌ മൂത്തകന്‍ മെഡിക്കല്‍ പരീക്ഷ ജയിക്കാനായി പന്ത്രണ്ടുകാരനായ ഇളയമകനെ കൊലയ്‌ക്കുകൊടുത്തത്‌.

മകന്‍ പരീക്ഷാ വിജയം നേടുന്നതിനായി ഇവര്‍ ഒരു താന്ത്രികന്റെയടുക്കല്‍ ഉപദേശം തേടിയിരുന്നത്രേ. മൂത്തമകന്‍ ജയിക്കാനായി ഇളയമകന്റെ രക്തം മൂത്തയാളുടെ ശരീരത്തില്‍ കടത്തിവിടാനാണ്‌ താന്ത്രികന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഇതിനായി ഇവര്‍ ഇളയമകന്റെ കഴുത്തിലുള്ള രക്തക്കുഴല്‍ മുറിച്ചു മൂത്തമകന്റെ ശരീരത്തിലേയ്‌ക്ക്‌ രക്തം കടത്തിവിടാന്‍ ശ്രമിയ്‌ക്കുന്നതിനിടെ ഇളയ കുട്ടി മരിയ്‌ക്കുകയായിരുന്നു.

രക്തം മാറ്റാന്‍ ശ്രമിയ്‌ക്കുന്നതിനിടെ ശരീരത്തില്‍നിന്നും അമിത രക്തസ്രാവമുണ്ടായ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അശോകും, പ്രമീളയും ഇപ്പോള്‍ ഇക്കാര്യം നിഷേധിയ്‌ക്കുകയാണ്‌.

തങ്ങള്‍ രക്തം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്‌ കളവാണെന്നുമാണ്‌ ഇരുവരും വാദിയ്‌ക്കുന്നത്‌. കേസുമായി ബന്ധപ്പെട്ട്‌ സമീപിച്ച പൊലീസിനോട്‌ തീര്‍ത്തും വ്യത്യസ്‌തമായ മറ്റൊരു കഥയാണ്‌ ഇവര്‍ പറഞ്ഞത്‌. കൊള്ളക്കാരുടെ അക്രമണമുണ്ടായ ദിവസമാണ്‌ മകന്‍ മരിച്ചതെന്നാണ്‌ ഇവര്‍ പൊലീസില്‍ മൊഴിനല്‍കിയത്‌.

എന്നാല്‍ അന്വേഷണത്തില്‍ ഇത്‌ കെട്ടിച്ചമച്ച കഥയാണെന്ന്‌ വ്യക്തമായി. തുടര്‍ന്ന്‌ ചോദ്യം ചെയ്‌തപ്പോള്‍ തനിയ്‌ക്ക്‌ സ്വപ്‌നത്തില്‍ ഒരു ഗുരു ദര്‍ശനം തരുന്നുണ്ടെന്നും ഇയാളാണ്‌ തങ്ങളെ നയിക്കുന്നതെന്നുമാണ്‌ പ്രമീള പറഞ്ഞത്‌.

അശോക്‌ ഇപ്പോള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. പ്രമീള മാനസികരോഗലക്ഷണത്തെത്തുടര്‍ന്ന്‌ ചികിത്സയിലാണ്‌. മൂത്തമകനും ആശുപത്രിയില്‍ ചികിത്സയിലാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X