ഗൗതം ഗംഭീറിന്റെ വീട്ടില്‍ നിന്നും പണവും രേഖകളും കണ്ടെടുത്തു
ദില്ലി: ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ വസതിയിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തി.
ഗൗതം നികുതി വെട്ടിപ്പുനടത്തുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ബുധനാഴ്‌ച റെയ്‌ഡ് നടത്തിയത്. ഗംഭീര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പന്ത്രണ്ടോളം വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്‌ഡില്‍ കണക്കില്‍പ്പെടാത്ത പണവും മറ്റു സാമ്പത്തിക രേഖകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദില്ലിയിലും പുറത്തുമായി ഗംഭീറിന് ഒട്ടേറെ ബിസിനസ് നിക്ഷേപങ്ങളുണ്ട്. പരുക്കേറ്റതിനാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഗൗതം റെയ്‌ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും റെയ്‌ഡിനെക്കുറിച്ച് പ്രതികരിയ്‌ക്കാന്‍ തയ്യാറായില്ല.
കുടുംബപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് മാധ്യമങ്ങളോട് സംസാരിയ്‌ക്കാത്തതെന്നുമാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.












Click it and Unblock the Notifications