Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം

തലശ്ശേരി: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെതിരെ ജന്മനാട്ടില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

എന്‍ഡിഎഫ്‌ പ്രവര്‍ത്തകാനായിരുന്ന ഫസല്‍ വധക്കേസില്‍ മന്ത്രിയുടെ മാനം രക്ഷിയ്‌ക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ബലിയാടാക്കിയതായി പ്രകടനക്കാര്‍ ആരോപിച്ചു.

കേസിലെ പ്രതികളായ രണ്ടുപേരെ കഴിഞ്ഞ ദിവസമാണ്‌ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. വയലളം നെടിയകുനിയില്‍ വീട്ടില്‍ ബിജു(26) വയലളം പപ്പന്റെപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ എം.കെ ജിതേഷ്‌(27) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരെ തലശേരി അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌.

കേസിലെ ഒന്നാം പ്രതി കൊടി സുനില്‍ എന്ന സുനില്‍ കുമാര്‍(25) മറ്റൊരു കേസില്‍ റിമാന്റിലാണ്‌. ഇപ്പോള്‍ അറസ്‌റ്റിലായവര്‍ യഥാര്‍ത്ഥത്തില്‍ ഈ കേസിലെ പ്രതികളല്ലെന്നാണ്‌ സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

കൊലപാതകം നടത്തിയവരെ രക്ഷപ്പെടുത്താന്‍ നേതൃത്വം ശ്രമിയ്‌ക്കുകയാണെന്നാണ്‌ ഇവര്‍ ആരോപിയ്‌ക്കുന്നത്‌. ഇതിലുള്ള അമര്‍ഷമാണ്‌ പരസ്യമായ പ്രകടനം നടത്തുന്നതിലേയ്‌ക്ക്‌ പ്രവര്‍ത്തകരെ നയിച്ചത്‌. ബുധനാഴ്‌ച രാത്രി നടന്ന പ്രകടനത്തില്‍ അന്‍പതോളം പേര്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+