അരങ്ങില്‍ ചിരിപ്പടക്കവുമായി ഇനി സന്തോഷില്ല
കൊച്ചി: മിമിക്രി കലാകാരനും സിനിമ സീരിയില്‍ താരവുമായ കലാഭവന്‍ സന്തോഷ്(47) അന്തരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സന്തോഷ് ബുധനാഴ്‌ച പുലര്‍ച്ചെയാണ് അന്തരിച്ചത്. മൃതദേഹം സംസ്‌കരിച്ചു.
30 വര്‍ഷമായി സിനിമ, സീരിയല്‍ രംഗത്തും മിമിക്രി വേദികളിലും സജീവ സാന്നിദ്ധ്യമായിരുന്ന സന്തോഷ് ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.
1985ലാണ് സന്തോഷ് കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നത്. 1995ല്‍ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലൂടെ സനിമയിലെത്തി. 32 സിനിമകളിലും ഏതാനും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അഞ്ചര വര്‍ഷം മുമ്പാണ് സന്തോഷിന് ശ്വാസകോശ രോഗം പിടിപെടുന്നത്. ശ്വാസകോശങ്ങളില്‍ സുഷിരങ്ങള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി വീട്ടിലും ഓക്‌സിജന്‍ കൃത്രിമമായി നല്‍കുകയായിരുന്നു. ഒരാഴ്‌ചമുമ്പാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സമ്പാദ്യത്തില്‍ ഏറെയും ചികിത്സയ്‌ക്കായി ചെലവാക്കിയതിനാല്‍ അവസാനകാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്വന്തമായി വീടില്ലാത്ത ഇദ്ദേഹം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
പുറത്തിറങ്ങാനിരിയ്‌ക്കുന്ന ബ്ലാക് ക്യാറ്റ് എന്ന ചിത്രത്തിലാണ് സന്തോഷ് അവസാനമായി അഭിനയിച്ചത്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പേതന്നെ രോഗം മൂര്‍ച്ഛിച്ചിരുന്നു.
ഗീതയാണ് ഭാര്യ മകള്‍ സൂര്യഗായത്രി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.












Click it and Unblock the Notifications