ധന്യശ്രീ: സുരേഷ് കുമാര്‍ നിരുപാധികം മാപ്പു ചോദിച്ചു
കൊച്ചി: മൂന്നാറിലെ ധന്യശ്രീ യാത്രീ നിവാസ് സ്‌റ്റേ നിലനില്‍ക്കേ പൊളിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ മൂന്നാര്‍ ദൗത്യസംഘത്തിന്റെ മുന്‍ തലവന്‍ കെ. സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നല്‍കി.
കെട്ടിടം പൊളിച്ചത് ദുഷ്ടലാക്കോടെയുള്ള നടപടിയായിരുന്നില്ലെന്നും മനപ്പൂര്‍വ്വമല്ലാത്ത തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റേ ഉത്തരവ് നിലനില്‍ക്കേ കെട്ടിടത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ പൊളിച്ചു നീക്കിയതിനെതിരെ റിസോര്‍ട്ടുടമകളായ പി.ധന്യ, ശ്രീകുമാരി കാവ് എന്നിവര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുരേഷ് കുമാര്‍ വിശദീകരണം നല്‍കിയത്.
നേരത്തേ നല്‍കിയ സത്യവാങ്‌മൂലം തൃപ്‌തികരമല്ലെന്ന് കോടതി വിശദീകരിച്ച സാഹചര്യത്തിലാണ് സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നല്‍കിയത്. ലാന്റ് റവന്യൂ കമ്മിഷണറുടെ ഉത്തരവില്‍ തുടര്‍ നടപടി സ്റ്റേ ചെയ്‌തപ്പോള്‍ കെട്ടിടം പൊളിക്കുന്നതിന് സ്റ്റേയുണ്ടെന്ന് മനസ്സിലായില്ലെന്ന് സുരേഷ് വുശദീകരിച്ചു.
കെട്ടിടം പൊളിക്കുന്നത് തടഞ്ഞുവെന്ന് മനസ്സിലായിരുന്നെങ്കില്‍ നടപടിയ്‌ക്കു മുതിരുമായിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ നിയമവാഴ്‌ച ഉറപ്പാക്കാനും കോടതി ഉത്തരവുകള്‍ പാലിക്കാനും സദാ സന്നദ്ധനാണെന്നും മാപ്പപേക്ഷയില്‍ സുരേഷ് അറിയിച്ചിട്ടുണ്ട്. മാപ്പപേക്ഷ ഹൈക്കോടതി അടുതത് ദിവസം പരിഗണിയ്‌ക്കും.












Click it and Unblock the Notifications