പാക്ക് ജനപ്രതിനധികള്‍ക്ക് ഈദ് സമ്മാനമായി കോണ്ടം
ഇസ്ലമാബാദ്: ഇത്തവണ പാക്കിസ്ഥാനിലെ സെനറ്റ് അംഗങ്ങള്‍ക്കും നാഷണല്‍ അസ്സംബ്ലി അംഗങ്ങള്‍ക്കും തീര്‍ത്തും വ്യത്യസ്‌തമായ ഒരു ഈദ് സമ്മാനമാണ് ജനക്ഷേമ മന്ത്രാലയം നല്‍കിയത്.
നൂറ് കോണ്ടങ്ങള്‍ അടങ്ങിയ ഒരോ പായ്‌ക്കുകള്‍ വീതമാണ് എല്ലാ പുരുഷ അംഗങ്ങള്‍ക്കും ലഭിച്ചത്. രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിയ്‌ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇത്തരമൊരു സമ്മാനം വിതരണം ചെയ്‌തതെങ്കിലും പല അംഗങ്ങളും ഇതിര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
തങ്ങളെ മനപ്പൂര്‍വ്വം അപമാനിയ്‌ക്കാനാണ് മന്ത്രാലായം ഇത്തരംമൊരു സമ്മാനം ഈദിന് വിതരണം ചെയ്യുന്നതെന്നാണ് ഇവര്‍ ആരോപിയ്‌ക്കുന്നത്. ഈ പ്രശ്‌നം അസ്സംബ്ലിയില്‍ ഉന്നയിയ്‌ക്കാനും ചില അംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
സ്‌പീക്കറോട് പരാതിപ്പെടുമെന്നും ആവശ്യമെങ്കില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിയ്‌ക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു. ഞങ്ങളെല്ലാവരും വേണ്ടത്ര വിദ്യാഭ്യാസമുള്ളവരാണ്. ജനപ്പെരുപ്പനിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്നും അതെങ്ങനെ വേണമെന്നും ഞങ്ങള്‍ക്കറിയാം. അതിന് ഇത്തരത്തിലൊരു സമ്മാനം വേണ്ടിയിരുന്നില്ല- അവര്‍ പരാതിപ്പെട്ടു.












Click it and Unblock the Notifications