Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചന്റെ വസതിയില്‍ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ മാനഭംഗശ്രമം

മുംബൈ: ബോളിവുഡ്‌ താരം അമിതാഭ്‌ ബച്ചന്റെ ജന്‍മദിനാഘോഷം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ പൊലീസുകാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.

വ്യാഴാഴ്‌ച അമിതാഭിന്റെ 65ാം ജന്‍മദിനാഘോഷം നടക്കുന്നതിനിടെയാണത്രേ സംഭവം നടന്നത്‌. അമിതാഭിന്റെ അഭിമുഖത്തിനായി കാത്തുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകരെ തിരക്കിനിടെ പൊലീസുകാര്‍ കടന്നുപിടിച്ചതായും വസ്‌ത്രങ്ങള്‍ കീറിയതായും മാധ്യമപ്രവര്‍ത്തകര്‍ ജൂഹു സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിയ്‌ക്കുന്നു.

ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ ബച്ചന്‍ വീട്ടിന്‌ പുറത്ത്‌ വന്നപ്പോള്‍ ആരാധകര്‍ മതില്‍ ചാടി അകത്ത്‌ കടക്കാന്‍ ശ്രമിച്ചു. പൊലീസ്‌ അവരെ തടയുന്നതിന്‌ പകരം വനിതാ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയാണത്രേ ഉണ്ടായത്‌.

പൊലീസുകാരുടെ നടപടിയ്‌ക്കുപിന്നാലെ ജനക്കൂട്ടവും തങ്ങളോട്‌ അപമര്യാദയായി പെരുമാറിയതായി പരാതിയില്‍ പറയുന്നു. പൊലീസ്‌ സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപണമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+