കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയാകാനില്ലെന്ന്‌ പി.ജെ ജോസഫ്‌

  • By Staff
Google Oneindia Malayalam News

കൊച്ചി: മന്ത്രിയാകാന്‍ താനില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌- ജെ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ വ്യക്തമാക്കി. പുതിയ മന്ത്രിയെ വെള്ളിയാഴ്‌ച തന്നെ പ്രഖ്യാപിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിസ്ഥാനത്തേയ്‌ക്ക്‌ താനില്ലെന്ന്‌ ജോസഫ്‌ പ്രഖ്യാപിച്ചതോടെ മോന്‍സ്‌ ജോസഫോ, വി.സുരേന്ദ്രന്‍ പിള്ളയോ ആയിരിക്കും മന്ത്രിയാവുകയെന്ന്‌ ഏതാണ്ട്‌ തീര്‍ച്ചയായിട്ടുണ്ട്‌.

പാര്‍ട്ടിയില്‍ ഇവര്‍ക്ക്‌ രണ്ടുപേര്‍ക്കുമായി ചരടുവലികള്‍ ശക്തമാണ്‌. ഉന്നതാധികാര സമതി ഇവരില്‍ ഒരാളെ മന്ത്രിസ്ഥാനത്തേയ്‌ക്ക്‌ നിര്‍ദ്ദേശിയ്‌ക്കുന്നതോടെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായേയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

മന്ത്രിയെ നിശ്ചയിക്കാന്‍ എല്‍ഡിഎഫ്‌ നല്‍കിയ കാലാവധി ഇന്ന്‌ അവസാനിയ്‌ക്കുകയാണ്‌. മന്ത്രിയെ നിശ്ചയിക്കാനുള്ള പാര്‍ട്ടി ഉന്നതാധികാരസമിതിയോഗം വെള്ളിയാഴ്‌ച വൈകീട്ട്‌ കൊച്ചിയില്‍ ചേരും.

വിമാനയാത്രാ വിവാദക്കേസിലെ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തനിയ്‌ക്ക്‌ മന്ത്രിയാകാന്‍ കഴിയില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ മന്ത്രിസ്ഥാനത്തേയ്‌ക്കില്ലെന്ന്‌ ജോസഫ്‌ പരസ്യമായി പ്രഖ്യാപിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X