Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഷീറിന്റെ പാത്തുമ്മ കഥാവശേഷയായി

Pathummaതലയോലപ്പറമ്പ്‌: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സഹോദരിയും അദ്ദേഹത്തിന്റെ 'പാത്തുമ്മയുടെ ആട്‌' എന്ന വിഖ്യാതനോവലിലെ കേന്ദ്രകഥാപാത്രവുമായ പുത്തന്‍കാഞ്ഞൂര്‍ പാത്തുമ്മ(91) അന്തരിച്ചു.

പ്രായാധിക്യം മൂലം ഏറെനാളായി അവശതയിലായിരുന്ന പാത്തുമ്മ മുട്ടിച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌. തലയോലപ്പറമ്പ്‌ പുത്തന്‍കാഞ്ഞൂരില്‍ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യയാണ്‌.

തലയോലപ്പറമ്പിലെ മാര്‍ക്കറ്റ്‌ റോഡിലുള്ള വസതിയില്‍ മകള്‍ ഖദീജയ്‌ക്കും മരുകമന്‍ ഷംസുദ്ദീനുമൊപ്പമായിരുന്നു താമസം. കബറടക്കം വെള്ളിയാഴ്‌ച തലയോലപ്പറമ്പ്‌ മുഹയദ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍ നടക്കും.

'പാത്തുമ്മയുടെ ആട്‌' എന്ന നോവല്‍ പത്താംക്ലാസ്‌ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍പ്പിന്നെ ഒട്ടേറെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പാത്തുമ്മയെ കാണാനും അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനുമായി എത്താറുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+