ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ ജന്മനാട്ടില്‍ പോസ്‌റ്റര്‍ പ്രചാരണം
തലശ്ശേരി: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെതിരെ ജന്മനാട്ടില്‍ പോസ്‌റ്റര്‍ പ്രചാരണം. ബുധനാഴ്‌ച നടന്ന പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് മന്ത്രിയ്‌ക്കെതിരെ പോസ്‌റ്റര്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
എന്‍ഡിഎഫ് പ്രവര്‍ത്തകരനായ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ചതായാണ് പോസ്‌റ്ററിലെ ആരോപണം.
'ആരെ സംരക്ഷിയ്‌ക്കാനാണ് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തി ബിജുവിനെയും ജിത്തുവിനെയും ബലിയാടാക്കിയത്? കാലം തെളിയിക്കാതിരിക്കില്ല ബഹുമാനപ്പെട്ട കോടിയേരീ, മന്ത്രിയായി അവരോധിച്ച പാവപ്പെട്ട സഖാക്കളെ ബലിയാടാക്കിക്കൊണ്ടുതന്നെ നിലനില്‍ത്തണോ നിങ്ങള്‍ക്ക് ഈ മന്ത്രിസ്ഥാനം...?
ക്രിസ്‌തുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ പാവപ്പെട്ട കമ്യൂണിസ്റ്റുകാരെ ഒറ്റിക്കൊടുത്തുവേണമോ നിങ്ങള്‍ക്കീ മന്ത്രിസ്ഥാനം.....? എന്നിങ്ങനെയാണ് പോസ്‌റ്ററുകളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
ബുധനാഴ്‌ച രാത്രി പതിച്ചതെന്ന് കരുതുന്ന പോസ്‌റ്ററുകള്‍ വ്യാഴാഴ്‌ച രാവിലെ തന്നെ നീക്കം ചെയ്‌തു. തുടര്‍ന്ന് വ്യാഴാഴ്‌ച രാവിലെ വീണ്ടും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ച്ചിലതില്‍ ആദ്യം പതിച്ച പോസ്‌റ്ററുകള്‍ നീക്കം ചെയ്‌തതിനെക്കുറിച്ച് പരാമര്‍ശിയ്‌ക്കുന്നുണ്ട്. 'സത്യം പറയുമ്പോള്‍ എന്തിന് വെപ്രാളം? പോസ്‌റ്റര്‍ കീറിയാല്‍ തീരുന്നതാണോ ജനവികാരം എന്നാണ് ചോദിയ്‌ക്കുന്നത്?'
ഒരിടത്ത് പതിച്ച പോസ്‌റ്ററിന് വ്യാഴാഴ്‌ച ഒരു കൂട്ടം യുവാക്കള്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമാണ് തങ്ങളെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഫസല്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിച്ച് നിരപരാധികളെ പ്രതിയാക്കിയെന്നാണ് ഇവര്‍ ആരോപിയ്‌ക്കുന്നത്. പോളിഗ്രാഫ് ടെസ്റ്റിന് വേണ്ടിയെന്ന് പറഞ്ഞ് ഒപ്പിട്ടുവാങ്ങിയതിന് ശേഷം പ്രതികളാക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മന്ത്രിയ്‌ക്കെതിരെ വ്യാഴാഴ്‌ച രാത്രിയും പ്രകടനം നടന്നിട്ടുണ്ട്.












Click it and Unblock the Notifications