ചൈനീസ് ദമ്പതികള്‍ കിടപ്പറയില്‍ ലജ്ജാലുക്കളാണെന്ന് റിപ്പോര്‍ട്ട്
ബീജിംഗ്: ലൈംഗികതയുടെ കാര്യത്തിലും ലൈംഗിക ബന്ധം ആസ്വദിയ്‌ക്കുന്ന കാര്യത്തിലും ചൈനക്കാര്‍ മുമ്പന്മാരാണ്. എന്നാല്‍ പങ്കാളിയോട് തുറന്ന് സംസാരിയ്‌ക്കുന്നകാര്യത്തില്‍ ഏറ്റവും നാണം കുണുങ്ങികളും ചൈനക്കാരാണത്രേ.
മുന്‍നിര കോണ്ടം കമ്പനിയായ ഡ്യൂറക്‌സ് നടത്തിയ ആഗോള സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആഗോളതലത്തില്‍ 2006ല്‍ ഏറ്റവും കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ചൈനക്കാരായ ദമ്പതിമാരാണെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.
ലോകത്താകമാനം ജനങ്ങള്‍ ശരാശരി 103 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ചൈനക്കാര്‍ 122തവണയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇത് ഏറ്റവും കൂടിയ നിരക്കാണെന്നാണ് സെക്‌സോളജിസ്‌റ്റകള്‍ അഭിപ്രായപ്പെടുന്നത്.
പക്ഷേ ഇവരില്‍ 44ശതമാനത്തിനും സ്വന്തം പങ്കാളിയോട് മനസ്സിലുള്ളത് തുറന്നുപറയാന്‍ നാണമാണത്രേ. പ്രത്യേകിച്ചും കിടപ്പറയിലെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നുപറയുന്നകാര്യത്തിലാണത്രേ ഇവര്‍ വിമുഖത കാണിയ്‌ക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത 26,000 ചൈനീസ് ദമ്പതികളില്‍ അഞ്ചില്‍ നാലുപേരും എല്ലാ ആഴ്‌ചയിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്. 36 ശതമാനം പേര്‍ ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ ലൈംഗികത ആസ്വദിയ്‌ക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ 70 ശതമാനത്തോളം പേരും തങ്ങളുടെ ലൈംഗികജീവിതത്തില്‍ സംതൃപ്‌തരല്ലത്രേ. ഇത് പ്രധാനമായും കിടപ്പറയിലെ ആശയവിനിമയമില്ലായ്‌മ കാരണമാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു ചൈനക്കാരനായ പുരുഷന് ഏറ്റവും കുറഞ്ഞത് നാല് ലൈംഗിക പങ്കാളികളെങ്കിലും ഉണ്ടാകുന്നുണ്ട്. സ്‌ത്രീകളാകട്ടെ പൊതുവേ രണ്ടു പങ്കാളികളില്‍ കൂടുതല്‍ സ്വീകരിയ്‌ക്കുന്നില്ല- സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications