സ്വിസ് തിരഞ്ഞെടുപ്പിന് നഗ്നതകാട്ടി ജയിക്കാന്‍ മലയാളി യുവതിയും
സൂറിച്ച്: ഒക്ടോബര്‍ 21ന് നടക്കുന്ന സ്വിസ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് വോട്ടുനേടാന്‍ ഇരുപതുകാരിയായ മലയാളി യുവതിയും.
ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സൊളോത്തൂണ്‍ സംസ്ഥാനത്തുനിന്നും മത്സരിയ്‌ക്കുന്ന സിന്തിയ രാജനാണ് സ്വന്തം മേനിയഴക് പ്രദര്‍ശിപ്പിച്ച് ജനത്തെ കയ്യിലെടുക്കാന്‍ ശ്രമിയ്‌ക്കുന്നത്. ആലപ്പുഴ ജില്ലക്കാരിയാണ് ബാങ്കുദ്യോഗസ്ഥനയാ സിന്തിയ.
സ്വിറ്റ്‌സര്‍ലാന്റിലെ ഏറ്റവും വലിയ സഹകരണ റീട്ടെയില്‍ ശൃംഗലയായ മീഗ്രോസാണ് പാര്‍ട്ടിവ്യത്യാസമില്ലാതെ നഗ്നത കാണിച്ചു തിരഞ്ഞെടുപ്പിനെ ജയിയ്‌ക്കാന്‍ ഏഴു സ്ഥാനര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നത്. ഇവര്‍ ധരിയ്‌ക്കുന്നത് മീഗ്രോസിന്റെ അടിവസ്‌ത്രങ്ങളായിരിക്കണമെന്ന ഒറ്റ നിബന്ധനമാത്രമേ കമ്പനി മുന്നോട്ടു വെച്ചിട്ടുള്ളു.
ഇതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് 35,000 രൂപവീതം സമ്മാനമായി നല്‍കും. മാത്രമല്ല സ്ഥാനാര്‍ത്ഥികള്‍ അടിവസ്‌ത്രങ്ങള്‍ മാത്രം ധരിച്ച് നില്‍ക്കുന്ന കൂറ്റന്‍ ചിത്രങ്ങള്‍ രാജ്യമൊട്ടാകെ പ്രദര്‍ശിപ്പിച്ച് വേണ്ടത്ര പ്രചാരണവും നല്‍കുമത്രേ. ഇതിനായി മൂന്നരക്കോടിയോളം രൂപയാണ് മീഗ്രോസ് ചെലവഴിയ്‌ക്കുന്നത്.
വിവിധ പാര്‍ട്ടികളില്‍ നിന്നായി 41 പേരാണ് മീഗ്രോസിന്റെ കരാറിന് സമ്മതം മൂളി മുന്നോട്ടു വന്നത്. എന്നാല്‍ അഴകളവുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഭാഗ്യം ലഭിച്ചത് ഏഴുപേര്‍ക്ക് മാത്രം.
വ്യാഴാഴ്‌ച മുതല്‍ ഇവരുടെ പോസ്‌റ്ററുകള്‍ രാജ്യത്താകെ പ്രദര്‍ശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളോട് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന രീതിയിലുള്ളതാണ് ജനങ്ങളുടെ ആദ്യ പ്രതികരണങ്ങള്‍.












Click it and Unblock the Notifications