Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹിതരായ മാതാപിതാക്കള്‍ക്ക് വംശനാശം സംഭവിയ്ക്കുന്നു

Married Coupleലണ്ടന്‍: 2031 ആകുമ്പോഴേയ്‌ക്കും ബ്രിട്ടനില്‍ വിവാഹിതരായ മാതാപിതാക്കളുടെ എണ്ണം തീരെ കുറയുമെന്ന്‌ പഠനറിപ്പോര്‍ട്ട്‌.

ദമ്പതിമാരുടെ എണ്ണത്തില്‍ 65ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ഇതില്‍ വിവാഹിതരായവരുടെ എണ്ണം കുറയുന്നതാണ്‌ വിവാഹിതരായ മാതാപിതാക്കളുടെ എണ്ണം കുറയാന്‍ കാരണമാകുന്നത്‌.

ലണ്ടനിലെ ഓഫീസ്‌ ഫോര്‍ നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. ബ്രിട്ടനില്‍ വിവാഹമെന്ന സാമൂഹിക വ്യവസ്ഥ കുറഞ്ഞുവരുകയും സ്‌ത്രീപുരുഷന്മാര്‍ വിവാഹം കഴിയ്‌ക്കാതെ ഒരുമിച്ചു ജീവിയ്‌ക്കുന്ന ലിവ്‌-ഇന്‍ ബന്ധങ്ങള്‍ കൂടിവരുകയും ചെയ്യുകയാണത്രേ.

ഇപ്പോള്‍ ഇരുപത്‌ ലക്ഷത്തില്‍പ്പരം യുവജനങ്ങള്‍ വിവാഹം കഴിയ്‌ക്കാതെ ഒരുമിച്ച്‌ ജീവിയ്‌ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം വിവാഹം ചെയ്യാതെ ഒരുമിച്ച്‌ ജീവിയ്‌ക്കുന്നത്‌ രണ്ടുകൂട്ടരുടെയും ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെയും ആരോഗ്യത്തിന്‌ ഹാനികരമാകുമെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നുണ്ട്‌.

ബന്ധങ്ങളുടെ തീവ്രത ഇല്ലാതാവുകയും കുട്ടികള്‍ ഒറ്റപ്പെട്ടുപോവുകയും ചെയ്യുന്ന സ്ഥിതിയും നിലവിലുണ്ട്‌. വിവാഹിതയായ സ്‌ത്രീയെയും അവരുടെ കുട്ടികളെയും വെച്ച്‌ താരതമ്യപ്പെടുത്തുമ്പോള്‍ ലിവ്‌-ഇന്‍ ബന്ധങ്ങളിലെ സ്‌ത്രീകളുടെയും അമ്മമാരുടെയും ആരോഗ്യസ്ഥിതി പൊതുവേ മോശമാണെന്നാണ്‌ കാണുന്നത്‌.

വിവാഹബന്ധത്തിന്‌ ദമ്പതികളുടെയും കുട്ടികളുടെയും തൃപ്‌തികരമായ ആരോഗ്യത്തില്‍ കാര്യമായ പങ്കുണ്ടെന്ന്‌ നേരത്തേതന്നെ കണ്ടെത്തിയിട്ടുണ്ട്‌. ലിവ്‌-ഇന്‍ ബന്ധങ്ങളില്‍ മാതാപിതാക്കന്മാരാകുന്ന ദമ്പതികളുടെ എണ്ണം എട്ടുശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്‌.

വിവാഹം കഴിയ്‌ക്കാതെ ഒന്നിച്ചുജിവിയ്‌ക്കുന്ന രീതി സാര്‍വ്വത്രികമാകുന്നതോടെ വിവാഹം കഴിച്ച മാതാപിതാക്കളെ ന്യൂനപക്ഷമായി പരിഗണിയ്‌ക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+