ഭാര്യയെയും കുഞ്ഞിനെയും ഭര്‍ത്താവ് ചുട്ടുകൊന്നു
നാസിക്: ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ചുട്ടുകൊന്നു.
നാസികിലെ ദിന്ധോരി താലൂക്കിലെ താത്തിറാം ചൗധരിയാണ് ഭാര്യ സുശീല മഹാലിയെയും ഏഴുമാസും പ്രായമായ കുഞ്ഞിനെയും ചുട്ടുകൊന്നത്.
കുഞ്ഞുണ്ടാകാത്തതിന്റെ പേരില്‍ ഏറെക്കാലമായി സുശീലയെ താത്തിറാം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വെള്ളിയാഴ്‌ച വഴക്കുണ്ടാതിനെത്തുടര്‍ന്ന താത്തിറാം ഭാര്യയെയും കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെയും ഒരു സ്‌ത്രീയുള്‍പ്പെടെ നാല് ബന്ധുക്കളെ പൊലീസ് അറിസ്റ്റുചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications