ജോസഫേ, ഇതു മോശമല്ലേ.......
ചെന്നൈ : വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പി ജെ ജോസഫ് ഇന്നുവരെ പറഞ്ഞതെല്ലാം പച്ചക്കളളമാണെന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സീറ്റു മാറിയിരുന്ന ജോസഫ് യാത്രക്കാരിയുടെ നിതംബത്തില്‍ നുളളുകയായിരുന്നുവെന്ന് അവര്‍ പരാതി പറഞ്ഞതായി എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിമാനം ഉയര്‍ന്നു പൊങ്ങുമ്പോള്‍ നാല്‍പത്തി അഞ്ചു ഡിഗ്രി ചരിയുമെന്നും അപ്പോള്‍ തന്റെ സ്വാധീനമില്ലാത്ത ഇടതു കൈ ഉപയോഗിച്ച് എങ്ങനെ മുന്നിലിരുന്നയാളിന്റെ മാറിടത്തില്‍ പിടിക്കുമെന്നൊക്കെയായിരുന്നു ജോസഫ് ആവര്‍ത്തിച്ച് ചോദിച്ചു കൊണ്ടിരുന്നത്.
വിമാനത്തില്‍ 17A സീറ്റാണ് ജോസഫിന് അനുവദിച്ചിരുന്നത്. എന്നാല്‍ വിമാനം പുറപ്പെടും മുമ്പ് അദ്ദേഹം 9A സീറ്റില്‍ വന്നിരുന്നു. 8A സീറ്റിലാണ് പരാതിക്കാരിയായിരുന്ന ലക്ഷ്മി ഗോപകുമാര്‍ ഇരുന്നത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് തസ്ലിം വാര്‍സി നല്‍കിയ ഫ്ലൈറ്റ് റിപ്പോര്‍ട്ടില്‍ ഇഷ്യൂ എന്ന കോളത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Guest seated on 8A, Ms. Lakshmi Gopakumar was very upset because guest seated on 9A who's original seat was 17A(Mr. Joseph) pinched her butt while take off.
റിക്കവറി ടേക്കണ്‍ ബൈ ക്രൂ എന്ന തൊട്ടടുത്ത കോളത്തില്‍ എയര്‍ഹോസ്റ്റസ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
The lady pressed the call bell and asked for a change of seat. So we changed her seat and tried to make her feel comfortable because she was very nervous and scared. We gave her some juice and water and kept interacting and checking on her time to time that she was fine. Informed the captain as well regarding this matter, the lady was all the more scared because that man (Joseph) was a minister.
നേരത്തെ കേസ് അന്വേഷിച്ച ഐജി ബി സന്ധ്യയ്ക്കും ഈ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തൊട്ടുമുന്നില്‍ ഇരിക്കുന്ന സ്ത്രീയുടെ നിതംബത്തില്‍ നുളളുന്നതിന് കൈ ഉയര്‍ത്തേണ്ട കാര്യമില്ലെന്ന് ബോധ്യപ്പെട്ടാണ് ഐജി ബി സന്ധ്യ പരാതിക്കാരിയുടെ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയത്.
കിങ്ഫിഷര്‍ വിമാനക്കമ്പനിക്ക് ലക്ഷ്മി നല്‍കിയ പരാതിയുടെ പകര്‍പ്പ് കിട്ടാത്തതാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതിന് കാരണം. ഈ പരാതിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ബി സന്ധ്യ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ വിജയ് മല്യയ്ക്ക് കത്തയച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ധാരാളം പരാതികള്‍ തങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്നും അതില്‍ നിന്നും ഒരു പരാതി കണ്ടെടുക്കാന്‍ വിഷമമാണെന്നുമുളള മറുപടിയാണ് വിജയ് മല്യ നല്‍കിയത്. ചെന്നൈ പൊലീസിനോടും മല്യ ഈ സമീപനമാണ് സ്വീകരിക്കുന്നത്.
കിങ്ഫിഷറില്‍ നിന്നും ലക്ഷ്മി ഗോപകുമാറിന്റെ പരാതി ലഭിക്കാനുളള ഒരു സാധ്യതയുമില്ലെന്നാണ് അറിയുന്നത്. ഈ തുരുമ്പാണ് ജോസഫിന്റെയും ആശ്രയം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications