കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ് ലിനില്‍ പ്രതീക്ഷയര്‍പ്പിച്ച് വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാനിച്ചപ്പോള്‍ ബഹുദൂരം മുന്നേറിയ പിണറായി വിഭാഗത്തെ പിടിച്ചു കെട്ടാന്‍ ലാവ് ലിന്‍ കേസ് അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വിഎസ് വിഭാഗം.

ലാവ് ലിന്‍ കേസില്‍ സിബിഐ പിണറായി വിജയനെ ചോദ്യം ചെയ്താല്‍ വരുന്ന ലോക്കല്‍ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും തങ്ങള്‍ക്കനുകൂലമായ ചിന്താഗതി പ്രതിനിധികളില്‍ ഉണ്ടാകുമെന്നാണ് വിഎസ് വിഭാഗം കരുതുന്നത്. ഇതിനായി പത്രങ്ങളില്‍ വലിയ തലക്കെട്ടില്‍ ലാവ് ലിന്‍ വാര്‍ത്തകള്‍ വരുത്താന്‍ വിഎസ് വിഭാഗം കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാനിച്ചപ്പോള്‍ എറണാകുളം ജില്ലയിലൊഴിച്ച് മറ്റെല്ലായിടവും പിണറായി പക്ഷത്തിന് മാരകമായ മേല്‍ക്കൈയാണുളളത്. അതിവിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതി ഒരു പിഴവും വരുത്താതെയാണ് ആ വിഭാഗം കൈകാര്യം ചെയ്തത്.

എന്നാല്‍ ലാവ് ലിന്‍ അഴിമതി ശ്രദ്ധാകേന്ദ്രമാകുന്നതോടെ പിണറായി വിജയന്‍ പ്രതിരോധത്തിലാവുമെന്ന് മറുവിഭാഗം പ്രതീക്ഷയര്‍പ്പിക്കുന്നു.

ഉന്നത ഇടപെടലിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം മരവിപ്പിച്ചു എന്ന് പത്രങ്ങള്‍ എഴുതിയതിന്റെ പിറ്റേന്നാണ് ആര്യാടന്‍ മുഹമ്മദിനെ ചോദ്യം ചെയ്തെന്ന വാര്‍ത്ത വലിയ തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ലാവ് ലിനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നും മാധ്യമങ്ങളില്‍ ഉണ്ടാകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.

മറുഭാഗത്ത് പിണറായിയും സംഘവും കടുത്ത ആത്മവിശ്വാസത്തിലാണ്. സംഘടനാ യന്ത്രം എങ്ങനെ ചലിപ്പിക്കണമെന്ന് നിശ്ചയമുളള പിണറായിക്കു പിന്നില്‍ വിശ്വസ്തരുടെ ഒരു പടതന്നെയുണ്ട്. വിഎസ് വിഭാഗത്തെ സംഘടനയുടെ ഉയര്‍ന്ന വേദിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ആ വിഭാഗത്തിന്റെ കരുനീക്കങ്ങള്‍.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്തേതില്‍ നിന്നും വ്യത്യസ്തമായി നിശബ്ദമാണ് ഇക്കുറി വെട്ടിനിരത്തല്‍. ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും ഏരിയാ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടവരെ നിശ്ചയിച്ചു കഴിഞ്ഞു. തീര്‍ത്തും പുറത്തു നിര്‍ത്താനാവാത്തവരെ അതാത് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുകയും തൊട്ടടുത്ത തലത്തിലെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പിണറായി പക്ഷം പയറ്റുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X