നീലച്ചിത്രങ്ങള്‍ ഇമെയില്‍ ചെയ്‌തവര്‍ക്ക് തടവുശിക്ഷ
ഫീനിക്‌സ്: ഒട്ടേറെ ഇമെയില്‍ വിലാസങ്ങളിലേയ്‌ക്ക് നീലച്ചിത്രങ്ങള്‍ അയച്ച രണ്ടുപേരെ അഞ്ചു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
ഫെഡറല്‍ ആന്റി സ്‌പാം നിയമം അനുസരിച്ചാണ് ശിക്ഷ വിധിച്ചിരിയ്‌ക്കുന്നത്. ഈ നിയമം നിലവില്‍ വന്നതിനശേഷം ആദ്യശിക്ഷയാണിതെന്ന് അമേരിക്കന്‍ കോടതി വൃത്തങ്ങള്‍ അറിയിച്ചു.
കാലിഫോര്‍ണിയയിലുള്ള ജെഫ്രി എ കില്‍ബ്രൈഡ്, അരിസോണയിലുള്ള ജയിംസ് ആര്‍ ഷാഫര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. ആയിരത്തിലേറെയാളുകളുടെ ഇ-മെയില്‍ വിലാസങ്ങള്‍ വാങ്ങി അതിലേയ്‌ക്ക് ഇവര്‍ നീലച്ചിത്രങ്ങളടങ്ങിയ വെബ്‌സൈറ്റുകളുടെ അഡ്രസ്സുകള്‍ അയയ്‌ക്കുകയായിരുന്നുവെന്ന് കോടതി പറഞ്ഞു.
നാലു വര്‍ഷം മുമ്പ് സ്‌പാമിങ് ബിസിനസ് തുടങ്ങിയ ഇവര്‍ ഇതുവഴി ഇരുപത് ലക്ഷം ഡോളറിലധികം സമ്പാദിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. തടവിന് പുറമെ ഇവര്‍ 13ലക്ഷം ഡോളര്‍ പിഴയടയ്‌ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പണം തട്ടിപ്പ്, നീലച്ചിത്രങ്ങള്‍ കൈമാറല്‍, നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജൂണിലാണ് ഇവരെ അറസ്റ്റു ചെയ്‌തത്.












Click it and Unblock the Notifications