Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മപ്രിയയ്ക്ക് സംവിധാകന്റെ കരണത്തടി

Padmapriyaചെന്നൈ : അഭിനയം ശരിയാകാത്തതിന് സംവിധായകന്‍ നടി പത്മപ്രിയയുടെ കരണത്തടിച്ചു. മൃഗം എന്ന തമിഴ് സിനിമയുടെ സംവിധായകന്‍ സ്വാമിയാണ് സെറ്റില്‍ വച്ച് പരസ്യമായി പത്മപ്രിയയുടെ കവിളില്‍ അടിച്ചത്.

മധുരയിലുളള ഒരു ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. യൂണിറ്റിലെ മുഴുവന്‍ പേരും ഷൂട്ടിംഗ് കാണാനെത്തിയ നാട്ടുകാരും സംഭവത്തിന് സാക്ഷിയായിരുന്നു. ഇതേത്തുടര്‍ന്ന് പത്മപ്രിയ നടികര്‍ സംഘത്തിന് പരാതി നല്‍കി. നടികര്‍ സംഘം ഈ ചിത്രത്തിന്റെ ചിത്രീകരണം തട‍ഞ്ഞിരിക്കുകയാണ്.

കാഴ്ചയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. മലയാളത്തിലെ ഏറ്റവും തിരക്കുളള നായികമാരില്‍ ഒരാളാണ് ഇവര്‍ ഇപ്പോള്‍.

പത്മപ്രിയ മാധ്യമപ്രവര്‍ത്തകരോട് സംഭവം വിശദീകരിച്ചതിങ്ങനെയാണ്. ചിത്രീകരണം അവസാനിച്ച് തിരികെപ്പോരാനൊരുങ്ങുമ്പോഴാണ് ഒരു ക്ലോസപ്പ് ഷോട്ട് കൂടി എടുക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടത്. വൈകുന്നേരം 5.30ന് മുംബെയില്‍ എത്തേണ്ടതുളളതിനാല്‍ ഷോട്ടടുത്ത് എളുപ്പം വിടണമെന്ന് താന്‍ ആവശ്യപ്പെട്ടു. സംവിധായകന്‍ സമ്മതിക്കുകയും ചെയ്തു.

ഷോട്ടെടുക്കുന്നതിനിടെ അയാള്‍ അകാരണമായി കരണത്തടിക്കുകയായിരുന്നു. വിതുമ്പിപ്പൊട്ടിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പത്മപ്രിയ കാര്യങ്ങള്‍ വിശദീകരിച്ചത്.

ഷൂട്ടിംഗ് വേളയില്‍ പലദിവസങ്ങളിലും സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയിരുന്നതായി പത്മപ്രിയ വെളിപ്പെടുത്തി. ഗാനരംഗങ്ങളില്‍ ഗ്ലാമര്‍ വേഷമണിയണമെന്ന അയാളുടെ ആവശ്യം താന്‍ നിരസിച്ചപ്പോള്‍ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നും അവര്‍ പറയുന്നു. നല്ല കഥയായതിനാല്‍ വിഷമം സഹിച്ചും താന്‍ സെറ്റില്‍ തുടരുകയായിരുന്നു.

എന്നാല്‍ മുഖത്ത് യാതൊരു ഭാവവും വരാത്തതിനാല്‍ സഹികെട്ടാണ് താന്‍ നടിയുടെ കരണക്കുറ്റിക്ക് അടിച്ചതെന്നാണ് സ്വാമിയുടെ ന്യായീകരണം. നാലു ഭാഷകളിലായി 20 സിനിമകളില്‍ അഭിനയിച്ച നടിയാണ് താനെന്നും 13 പുരസ്കാരങ്ങള്‍ തനിക്കു ലഭിച്ചിട്ടുണ്ടെന്നുമാണ് ഇതിന് പത്മപ്രിയ മറുപടി പറയുന്നത്. പ്രമുഖരായ പലസംവിധായകരോടും ഒപ്പം പ്രവര്‍ത്തിച്ചിട്ടും അവരാരും തന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല.

പത്മപ്രിയ കാരണം നാലുദിവസം ചിത്രീകരണം മുടങ്ങിയെന്നും പ്രതിദിനം ഒന്നര ലക്ഷം രൂപ വീതം നഷ്ടം വന്നെന്നുമാണ് സ്വാമിയുടെ പ്രത്യാരോപണം. പല തവണ ടേക്കെടുത്തിട്ടും മുഖത്ത് ഭാവം വരാത്തതിനാല്‍ സഹികെട്ടാണ് താന്‍ അടിച്ചതെന്ന് ഇയാള്‍ പറയുന്നു. തന്റെ സിനിമയുടെ ചിത്രീകരണം വിലക്കിയതില്‍ പ്രതിഷേധിച്ച് നടികര്‍ സംഘത്തിന്റെ ഓഫീസിനു മുന്നില്‍ നിരാഹാരം കിടക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+