മന്ത്രിയെ തിരഞ്ഞെടുത്ത രീതിയും വിവാദത്തില്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പുതിയ മന്ത്രിയായി മോന്‍സ് ജോസഫിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത് ശരിയല്ലെന്ന് മന്ത്രിസ്ഥാനത്തേക്ക് മത്സരത്തിനുണ്ടായിരുന്ന പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വി. സുരേന്ദ്രന്‍ പിള്ള പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ മന്ത്രി ആരായിരിക്കണമെന്ന തീരുമാനം എടുക്കുകയാണു പാര്‍ട്ടി ഉന്നതാധികാര സമിതി ചെയ്യേണ്ടിയിരുന്നതെന്ന് സുരേന്ദ്രന്‍ പിള്ള പറഞ്ഞു. മന്ത്രിയെ നിശ്ചയിക്കുമ്പോള്‍ സീനിയോറിറ്റി പരിഗണിക്കണമായിരുന്നുവെന്നും അതുണ്ടായില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
അതേ സമയം തീരുമാനം പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ഏകകണ്ഠമായി എടുത്തതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നറുക്കെടുപ്പിലൂടെ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോന്‍സ് ജോസഫ് പറഞ്ഞു.
നറുക്കെടുപ്പു നടന്നോയെന്നതു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ഇതിനെക്കുറിച്ചു മാധ്യമങ്ങളോട് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് കണ്ണൂരില്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്കുള്ള പാര്‍ട്ടി തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications