Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം: തമിഴ്‌നാട്ടില്‍ 5 മലയാളികള്‍ മരിച്ചു

പഴനി: തമ്‌നാട്ടില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു മലയാളികള്‍ മരിച്ചു. മൂന്നുപേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു.

തമിഴ്‌നാട്ടിലെ സുകമനായിക്കംപട്ടിയിലാണ്‌ അപകടമുണ്ടായത്‌. ഏറണാകുളം ചിറ്റേത്തുകര സ്വദേശികളായ അനീഷ്‌, ജാബിര്‍, അബുബക്കര്‍, ഷാജഹാന്‍, സാദിഖ്‌ എന്നിവരാണ്‌ മരിച്ചത്‌.

നാലുപേര്‍ സംഭവസ്ഥലത്തുവെച്ചും സാദിഖ്‌ ആശുപത്രിയില്‍ വെച്ചുമാണ്‌ മരിച്ചത്‌. അപകടത്തില്‍ പരുക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല.

തിങ്കളാഴ്‌ച രാവിലെ ഏഴരയോടെയാണ്‌ അപകടം നടന്നത്‌. എര്‍വാഡി ദര്‍ഗയിലേയ്‌ക്കു പോവുകയായിരുന്ന ഇവരുടെ ക്വാളിസ്‌ വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിയ്‌ക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

എട്ടുപേരാണ്‌ വാഹനത്തില്‍ ഉണ്ടായിരുന്നത്‌. അപകടത്തില്‍ ക്വാളിസ്‌ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഞായറാഴ്‌ച രാത്രിയാണ്‌ ഇവര്‍ തീര്‍ത്ഥാടനത്തിന്‌ പുറപ്പെട്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+