പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ സ്‌ഫോടനം: എഴു മരണം
ചണ്ഡീഗഡ്: പഞ്ചാബിലെ വ്യവസായ നഗരമായ ലുധിയാനയിലെ തിയറ്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു.
സിങ്കാര്‍ തിയറ്ററില്‍ ഞായറാഴ്‌ച രാത്രി പ്രദര്‍ശനം നടന്നുകൊണ്ടിരിയ്‌ക്കെയാണ് സ്‌ഫോടനമുണ്ടായത്. മുപ്പതോളം പേര്‍ക്ക് സംഭവത്തില്‍പരുക്കേറ്റിട്ടുണ്ട്.
ഒന്‍പതുമണിയോടെ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണെന്ന് വ്യക്തമായിട്ടില്ല. തിയറ്ററിലെ മുന്‍നിര സീറ്റകളില്‍ ഒന്നിനടിയിലാണ് സ്‌ഫോടക വസ്‌തു വച്ചിരുന്നത്. ആര്‍ഡിഎക്‌സാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് തിയറ്ററില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേയ്‌ക്കോടി. ഇങ്ങനെയുണ്ടായ തിക്കിലും തിരക്കിലും ഒട്ടേറെപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈദ് ആഘോഷമായതിനാല്‍ തിയറ്ററില്‍ നല്ല തിരക്കുണ്ടായിരുന്നു.
പ്രിയദര്‍ശന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭൂലയ്യയാണ് സിങ്കാറില്‍ പ്രദര്‍ശിപ്പിച്ച ചിത്രം. ഈ ചിത്രം പ്രദര്‍ശിപ്പിച്ച പൂനെയിലെ ഒരു തിയറ്ററിന് നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായിരുന്നു.
സിനിമയുടെ ഗാനരംഗത്ത് ബുദ്ധമതക്കാരെക്കുറിച്ച് മോശമായി പരാമര്‍ശിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍ ലുധിയാനയിലെ സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇതായിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിയിട്ടുണ്ട്.












Click it and Unblock the Notifications