കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനം: എഎസ്ഐ ഉള്‍പ്പെട്ട സംഘം പിടിയില്‍

  • By Staff
Google Oneindia Malayalam News

തൃക്കരിപ്പൂര്‍(കാസര്‍കോട്‌): എഎസ്‌ഐ ഉള്‍പ്പെട്ട മദ്യപ സംഘത്തെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

ചന്തേര പൊലീസ്‌ സ്റ്റേഷന്‌ കിഴക്കുഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വച്ചാണ്‌ സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെയുള്ള ചില പൊലീസുകാരും സൃഹൃത്തുക്കളും ചേര്‍ന്ന്‌ മദ്യപാനം പതിവാക്കിയത്‌.

ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രദേശത്ത്‌ പോസ്‌റ്റര്‍ പതിയ്‌ക്കുകയും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കുകയും ചെയ്‌തിരുന്നു.

ഇതേത്തുടര്‍ന്നാണ്‌ എസ്‌പിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ചന്തേര എസ്‌ഐയുടെ നേതൃത്വത്തില്‍ കെട്ടിടത്തില്‍ പരിശോധന നടത്തിയത്‌. പരിശോധനയ്‌ക്ക്‌ പൊലീസ്‌ എത്തിയപ്പോള്‍ എഎസ്‌ഐ ഉള്‍പ്പെടെ രണ്ട്‌ പൊലീസുകാരും മറ്റ്‌ രണ്ട്‌ വ്യക്തികളും ചേര്‍ന്ന്‌ മദ്യപിയ്‌ക്കുന്നതാണ്‌ കണ്ടത്‌.

ഇക്കാര്യം എസ്‌ഐ ജില്ലാ പൊലീസ്‌ സൂപ്രണ്ടിനെ അറിയിക്കുകയും എസ്‌പി വിശദമായ അന്വേഷണത്തിന്‌ വെള്ളരിക്കുണ്ട്‌ സിഐ പി. കുഞ്ഞിരാമനെ നിയോഗിയ്‌ക്കുകയുമായിരുന്നു.

സമീപത്തുള്ള കെട്ടിടത്തില്‍ പൊലീസുകാരുടെ സഹായത്തോടെ മദ്യപാനം നടക്കുന്നതായി പല തവണ പരാതി ഉയര്‍ന്നിരുന്നു. ഫലമില്ലാഞ്ഞാണ്‌ ഡിവൈഎഫ്‌ഐ പോസ്‌റ്റര്‍ പ്രചാരണം ആരംഭിച്ചത്‌.

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ സിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X