കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോന്‍സ്‌ ജോസഫിനെ തിരഞ്ഞെടുത്തത്‌ നറുക്കെടുപ്പിലൂടെ: സുരേന്ദ്രന്‍ പിള്ള

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്‌-ജെ ഗ്രൂപ്പിന്റെ പുതിയ മന്ത്രിയായി മോന്‍സ്‌ ജോസഫിനെ തിരഞ്ഞെടുത്തത്‌ നറുക്കെടുപ്പിലൂടെയാണെന്ന്‌ പാര്‍ട്ടി നേതാവ്‌ സുരേന്ദ്രന്‍ പിള്ള.

താനും മോന്‍സും തുല്യ യോഗ്യതയുള്ളവരായതുകൊണ്ടാണ്‌ നറുക്കെടുപ്പ്‌ വേണ്ടിവന്നതെന്നും പിള്ള പറഞ്ഞു.

ഈപ്പന്‍ വര്‍ഗ്ഗീസാണ്‌ നറുക്കെടുപ്പ്‌ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്‌. എന്നോടും കൂടി ആലോചിച്ചശേഷമാണ്‌ നറുക്കെടുപ്പു നടത്താന്‍ തീരുമാനിച്ചത്‌. ഞാനും മോന്‍സും ഇതിനെ എതിര്‍ത്തിരുന്നു- സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി.

പാര്‍ട്ടിയിലും ചെയര്‍മാനായ പി.ജെ ജോസഫിലും എനിയ്‌ക്ക്‌ പരിപൂര്‍ണ്ണ വിശ്വാസമുണ്ട്‌. ഒപ്പം മോന്‍സിന്‌ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യും- അദ്ദേഹം അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X