അന്ത്യകൂദാശ നല്‍കിയതായി അറിയില്ല: മേഴ്‌സി ചാക്കോ
കൊച്ചി: ആശുപത്രിയില്‍ സുഖമില്ലാതെ കിടന്ന മത്തായി ചാക്കോയെ ഫാദര്‍ ജോസ് കോട്ടയില്‍ സന്ദര്‍ശിച്ചതായി മത്തായി ചാക്കോയുടെ ഭാര്യ മേഴ്‌സി ചാക്കോ വെളിപ്പെടുത്തി.
അച്ചന്‍ ഐസിയുവിനകത്ത് പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയതായാണ് മനസ്സിലാക്കിയത്. അന്ത്യകൂദാശ നല്‍കിയതായി അറിയില്ല. ഇപ്പോള്‍ അച്ചന്‍ വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യമറിയുന്നത്- അവര്‍ പറഞ്ഞു.
താമരശേരി ബിഷപ്പ് ചിറ്റിലപ്പറ്റി മത്തായി ചാക്കോയെ ആശുപത്രിയില്‍ വന്നു കണ്ടിരുന്നു. പിന്നീട് വിളിച്ച് രോഗവിവരങ്ങള്‍ ആരായുകയും ചെയ്‌തിരുന്നു.
അബോധാവസ്ഥയിലായ സമയത്ത് നന്നായി പ്രാര്‍ത്ഥിയ്‌ക്കുന്ന ഒരു വൈദികനെ അയയ്‌ക്കട്ടെ എന്ന് ബിഷപ്പ് ചോദിച്ചു. പ്രാര്‍ത്ഥിയ്‌ക്കുന്നതിന് കുഴപ്പമില്ലെന്നറിയിച്ചപ്പോള്‍ പിഒസിയിലെ ഫാദര്‍ ജോണിന്റെ ഫോണ്‍ നമ്പര്‍ തന്നു.
പിന്നീട് പ്രാര്‍ത്ഥനയ്‌ക്കായി വരട്ടെയെന്ന് ഫാദര്‍ ജോസ് വിളിച്ചുചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞു. അദ്ദേഹം വന്നപ്പോള്‍ ഞാനും ബന്ധുക്കളും ഉണ്ടായിരുന്നു- മേഴ്‌സി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications