പിണറായി എന്തിനിങ്ങനെ ജാട കാണിയ്‌ക്കുന്നുവെന്ന് രാഘവന്‍
തിരുവനന്തപുരം: ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിയ്‌ക്കുകയും അദ്ദേഹം മദ്യപിച്ചിരുന്നുവെന്ന് ആരോപിയ്‌ക്കുകയും ചെയ്‌ത പിണറായി വിജയന്‍ ഇനി രഹസ്യമായി ബിഷപ്പിനെക്കണ്ട് മാപ്പുപറയുമെന്ന് സിഎംപി സെക്രട്ടറി എം.വി രാഘവന്‍.
രഹസ്യമായി പോകാതെ പിണറായി പരസ്യമായി മാപ്പു പറയണം. വൈദികരെയും മെത്രാന്‍മാരെയും ആരും അറിയാതെ വീട്ടില്‍പ്പോയി കാണുകയും പിന്നീട് പരസ്യമായി ആക്ഷേപിയ്‌ക്കുകയുമാണ് വിജയന്‍ ചെയ്യുന്നത്.
സിപിഎം അംഗങ്ങളില്‍ നിരീശ്വരവാദികള്‍ ആറോ ഏഴോ ശതമാനമേയുള്ളു. പിന്നെയെന്തിനാണ് മത്തായി ചാക്കോയ്‌ക്ക് അന്ത്യകൂദാശ നല്‍കിയതിന്റെ പേരില്‍ പിണറായി ഇത്രയും ജാട കാണിയ്‌ക്കുന്നത്. ലാവലിന്‍ പ്രശ്‌നത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോള്‍ ഈ വിവാദമുണ്ടാക്കിയിരിക്കുന്നത്- രാഘവന്‍ ആരോപിച്ചു.
മത്തായി ചാക്കോയെന്ന നല്ല രാഷ്ട്രീയക്കാരന്റെ പേരില്‍ ബിഷപ്പുമാരെ അപമാനിയ്‌ക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തുകയെന്ന അജണ്ടയോടെയാണെന്ന് സിഎംപി അസിസ്റ്റന്റ് സെക്രട്ടറി സി.പി ജോണ്‍ പറഞ്ഞു.
മത്തായി ചാക്കോയെ ആസ്‌ത്രേലിയയില്‍ കൊണ്ടുപോയി ചികിത്സിയ്‌ക്കേണ്ടിയിരുന്നു. എന്നാല്‍ അതുചെയ്‌തില്ല. ഇഎംഎസിന്റെയും ഇ.കെ നായനാരുടെയും ഭൗതികാവശിഷ്ടം ദൈവികമായി സംസ്‌കിരിച്ചതല്ലേ.
എസ്. രാമചന്ദ്രന്‍ പിള്ളയുടെ ഭാര്യയുടെ ഭൗതികാവശിഷ്ടം ഗംഗയില്‍ ഒഴുക്കാന്‍ പൊളിറ്റ് ബ്യൂറോ അനുവാദം നല്‍കിയിരുന്നില്ലേ. പിന്നെയെന്തിനാണ് ഇപ്പോള്‍ ഈ വിവാദം- ജോണ്‍ ചോദിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications