കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2050ല്‍ യന്ത്രമനുഷ്യരുമായി വിവാഹവും ലൈംഗിക ബന്ധവും

  • By Staff
Google Oneindia Malayalam News

Robotsയന്ത്രമനുഷ്യരുമായി വിവാഹം കഴിയ്‌ക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുക.. ചിന്തിയ്‌ക്കാന്‍ കഴിയുന്നുണ്ടോ? എന്നാല്‍ 2050 ആകുമ്പോഴേയ്‌ക്കും ഇതു സാധ്യമാകുമെന്നാണ്‌ ശാസ്‌ത്രഗവേഷകനായ ഡേവിഡ്‌ ലെവി പറയുന്നത്‌.

നെതര്‍ലാന്റിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ മാസ്‌ട്രിച്ചിലെ ഗവേഷകനായ ലെവി മനുഷ്യ-റോബോട്ട്‌ ബന്ധങ്ങള്‍ എന്നവിഷയത്തില്‍ ഈയിടെയാണ്‌ തന്റെ പിഎച്ച്‌ഡി പൂര്‍ത്തിയാക്കിയത്‌.

2050ല്‍ മസാച്ചുസെറ്റ്‌സിലായിരിയ്‌ക്കും ആദ്യമായി മനുഷ്യ-യന്ത്രമനുഷ്യ വിവാഹത്തിന്‌ നിയമസാധുതയുണ്ടാവുകയെന്നും ലെവി പറയുന്നു. താന്‍ നിര്‍മ്മിച്ച ശില്‌പമായ ഗലാറ്റിയയുമായി പ്രണയത്തിലാകുന്ന ഗ്രീക്ക്‌ പുരാണത്തിലെ ശില്‍പി പിഗ്മാലിയന്റെ കഥയില്‍ നിന്നാണ്‌ ഇത്തരത്തിലൊരു ബന്ധത്തെക്കുറിച്ച്‌ ചന്തിയ്‌ക്കാന്‍ തനിയ്‌ക്കു പ്രേരണ ലഭിച്ചതെന്നാണ്‌ ലെവി പറയുന്നത്‌.

ഇപ്പോള്‍ത്തന്നെ മനുഷ്യ രൂപത്തോട്‌ കൂടുതല്‍ സാദൃശ്യമുള്ള യന്ത്രമനുഷ്യരെ നിര്‍മ്മിയ്‌ക്കുന്നതിലും മനുഷ്യരുമായി കൂടുതല്‍ ബന്ധം പുലര്‍ത്തത്തക്ക രീതിയില്‍ അവ നിര്‍മ്മിയ്‌ക്കുകയും ചെയ്യുന്ന രീതികള്‍ വ്യാപകമാകുന്നുണ്ട്‌. Robot

മുമ്പ്‌ ഫാക്ടറി ജോലികളില്‍ സഹായത്തിനായി മാത്രം ഉപയോഗിച്ചിരുന്ന ഇവയിപ്പോള്‍ വീട്ടുവേലയ്‌ക്കായും ഓഫീസ്‌ ജോലികള്‍ക്കായും ഉപയോഗിയ്‌ക്കുന്നുണ്ട്‌. ഇനി വരുന്ന റോബര്‍ട്ടുകള്‍ മനുഷ്യരാല്‍ ആകൃഷ്ടരാകുന്നവയും മനുഷ്യര്‍ക്ക്‌ പ്രണയിയ്‌ക്കാന്‍ തോന്നുന്നവയുമായിരിക്കും- തന്റെ ഗവേഷണപ്രബദ്ധത്തെ ഉദ്ധരിച്ച്‌ ലെവി പറയുന്നു.

യൂറോപ്യന്‍ റോബോട്ടിക്‌സ്‌ റിസര്‍ച്ച്‌ നെറ്റ്‌ വര്‍ക്കിന്റെ സ്ഥാപകനായ ഹെന്റിക്‌ ക്രിസ്‌ററന്‍സണ്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ യന്ത്രമനുഷ്യരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമെന്ന്‌ 2006ല്‍ പ്രവചിച്ചിരുന്നു.

സെക്‌സ്‌ ഡോളുകള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്‌. ഇതിനൊപ്പം ശബ്ദത്തിനും ചലനത്തിനും സഹായിക്കുന്ന ചില ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത്‌ കൂടി യാഥാര്‍ത്ഥ്യമായാല്‍ ക്രിസ്റ്റന്‍സണിന്റെ പ്രവചനവും യാഥാര്‍ത്ഥ്യമാകും- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പുരോഗതി സമൂഹത്തില്‍ ലൈംഗികതയുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കും മറ്റും അറുതിവരുത്തിയേയ്‌ക്കുമെന്നും ലെവി പ്രതീക്ഷിയ്‌ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X