സ്വവര്‍ഗ്ഗപ്രേമം: വൈദികനെ വത്തിക്കാന്‍ പുറത്താക്കി
റോം: ടെലിവിഷന്‍ പരിപാടിയില്‍ വച്ച് താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ക്രിസ്ത്യന്‍ പുരോഹിതനെ വത്തിക്കാന്‍ സസ്പെന്‍റ് ചെയ്തു.
വൈദികര്‍ക്ക് നിരക്കാത്ത രീതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതില്‍ അരിശം മൂത്താണ് പുരോഹിതനെതിരെ വത്തിക്കാന്‍ നടപടിയെടുത്തത്.
താന്‍ ഇടയ്ക്കിടെ ഓണ്‍ലൈനില്‍ സ്വവരാഗ്ഗാനുരാഗികളുമായി ചാറ്റിംഗ് നടത്താറുണ്ടെന്നും സൈക്കോഅനലിസ്റ്റായതുകൊണ്ട് ഇത്തരത്തിലുള്ള മറ്റു പുരുഷന്മാരുമായി കണ്ടുമുട്ടാറുണ്ടെന്നും പുരോഹിതന്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല ഇത്തരം ബന്ധങ്ങള്‍ പാപമായി താന്‍ കാണുന്നില്ലെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ടത്രേ.
ഈ അഭിപ്രായം രേഖപ്പെടുത്തിയ പുരോഹിതന്‍ ആരാണെന്ന് വ്യക്തമല്ല. ടെലിവിഷന്‍ ചാനല്‍ പുരോഹിതന്‍റെ മുഖവും ശബ്ദവും തിരിച്ചറിയാനാവാത്ത വിധമാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. വത്തിക്കാനിലെ മുതിര്‍ന്ന പുരോഹിതര്‍ ഗൗവത്തോടെയാണ് പ്രശ്നത്തെ സമീപിച്ചിരിക്കുന്നത്.
പൊതുവെ ലൈംഗികതയുടെ കാര്യത്തില്‍ കര്‍ശനനിലപാടുകള്‍ സ്വീകരിക്കുന്നവരാണ് ക്രിസ്ത്യന്‍ പുരോഹിത വര്‍ഗ്ഗം. ആ സാഹചര്യത്തില്‍ ഒരു പുരോഹിതനില്‍ നിന്നു തന്നെ ഇത്തരം അഭിപ്രായ പ്രകടനം ഉണ്ടായാല്‍ സമൂഹത്തില്‍ ഉണ്ടാവുന്ന പ്രത്യാഘാതമാണ് വത്തിക്കാനെ കുഴക്കുന്നത്.
ക്രിസ്ത്യന്‍ മതത്തിന്‍റെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാത്ത പുരോഹിതര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്ന് ഫാദര്‍ ലൊമ്പാറ്ഡി പറഞ്ഞു.












Click it and Unblock the Notifications