Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മപ്രിയയുടെ മുഖത്തടിച്ച സംവിധായകന്‌ ഒരുവര്‍ഷം വിലക്ക്‌

Padmapriya and Swamiചെന്നൈ: നടി പത്മപ്രിയയുടെ മുഖത്തടിച്ച സംവിധായകന്‍ സ്വാമിയ്‌ക്ക്‌ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്താന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. നടിയെ അടിച്ചതിന്‌ സ്വാമി യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രമായ മൃഗത്തിന്‌ വിലക്ക്‌ ബാധകമല്ല. ചിത്രത്തില്‍ പത്മപ്രിയ അഭിനയിക്കേണ്ട രംഗങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്‌.

ചലച്ചിത്ര പ്രവര്‍ത്തകരുടെ യോഗത്തില്‍ പത്മപ്രിയയും സ്വാമിയും പങ്കെടുത്തിരുന്നു. നടികര്‍സംഘം, പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സില്‍, സംവിധായകര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പത്മപ്രിയയെ സംവിധായകന്‍ സ്വാമി തല്ലിയെന്നു വ്യക്തമായതുകൊണ്ടാണ്‌ നടപടി സ്വീകരിയ്‌ക്കുന്നതെന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ അന്‍പാലയ പ്രഭാകരന്‍ അറിയിച്ചു. എന്നാല്‍ സംഭവത്തിന്‌ ശേഷം രണ്ടുപേരും ഉന്നയിച്ച പല ആരോപണങ്ങളും കഴമ്പില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ ശക്തമായ ഇടപെടലും പത്മപ്രിയയ്‌ക്കു നീതി ലഭിയ്‌ക്കാന്‍ സഹായിച്ചു. അതേസമയം ഇതേക്കുറിച്ച്‌ പ്രതികരിയ്‌ക്കാന്‍ പത്മപ്രിയ വിസമ്മതിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+