പെണ്‍വാണിഭം: രണ്ട് മോഡലുകളും ദല്ലാളും അറസ്‌റ്റില്‍
പൂനെ: മുംബൈയിലെ രണ്ടു പ്രമുഖ മോഡലുകളെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പൂനെയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് പൊലീസ് പിടികൂടി.
പൂനെ കേമ്പിലെ സാഗര്‍ പ്ലാസാ ഹോട്ടലിലെ മുറികളില്‍ നിന്നാണ് രണ്ടുയുവതികളെയും ദല്ലാളിനെയും ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്.
ഗ്ലാമര്‍ഹണ്ട് വെബ്‌സൈറ്റില്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നവരാണ് മോഡലുകളെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ദല്ലാള്‍ ജോനനാനാഥ് സത്യനാഥ്(26) ഒരു ഹിന്ദി സിനിമയില്‍ അസിസ്‌റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇയാള്‍ ചില ടിവി പരമ്പരകള്‍ എടുക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
മുംബൈയിലെ മോഡലിംഗ് രംഗത്തുനിന്നും പെണ്‍കുട്ടികളെ പൂനെയിലേയ്‌ക്ക് ഉയര്‍ന്ന വിലയ്‌ക്ക് എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഹോട്ടലില്‍ റെയ്‌ഡ് നടത്തിയത്. ഒരിടപാടുകാരനെന്ന മട്ടില്‍ സത്യനാഥനുമായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെടുകയായിരുന്നു. ഇങ്ങനെയാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഒക്ടോബര്‍ 17 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തിരിക്കുകയാണ്.
ഒരു മോഡലിന് രണ്ടുലക്ഷം രൂപയായിരുന്നു നിരക്കായി പറഞ്ഞത്. മുംബൈയില്‍ നിന്നും വിമാനത്തിലാണ് രണ്ടു മോഡലുകളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ചതെന്നും മോഡലുകള്‍ക്ക് ചെലവ് കഴിഞ്ഞ് ഒരു രാത്രിയ്‌ക്ക് 60,000 രൂപയാണ് നല്‍കുകയെന്നും ദല്ലാള്‍ പറഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications