കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തിലഹരിയില്‍ ഭക്തന്‍ നാവുമുറിച്ച്‌ കാളിയ്‌ക്ക്‌ കാഴ്‌ചവെച്ചു

  • By Staff
Google Oneindia Malayalam News

ലഖ്‌നൊ: ഭക്തിലഹരിയില്‍ ആണ്ട ഭക്തന്‍ സ്വന്തം നാവുമുറിച്ച്‌ കാളിയ്‌ക്ക്‌ കാഴ്‌ചവെച്ചു. ലഖ്‌നൊവിലെ ഒരു കാളീക്ഷേത്രത്തിലാണ്‌ ആഗ്രഹിച്ച കാര്യം സാധിച്ചതില്‍ സന്തോഷിച്ച്‌ ഭക്തന്‍ സ്വന്തം നാവുമുറിച്ച്‌ ദേവതയ്‌ക്ക്‌ കാഴ്‌ചവെച്ച്‌ പൂജസമര്‍പ്പിച്ചത്‌.

ലഖ്‌നൊവിലെ മാഡിയണ്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരന്‍ പ്രതീപ്‌ റാവത്താണ്‌ നാവ്‌ ദേവിയ്‌ക്ക്‌ കാഴ്‌ചവെച്ചത്‌. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ്‌ ക്ഷേത്രത്തിലെത്തിയ റാവത്ത്‌ ശ്രീകോവിലിന്‌ മുന്നില്‍ നിന്നുകൊണ്ടാണ്‌ മൂര്‍ച്ചയേറിയ കത്തികൊണ്ട്‌ നാവ്‌ അറുത്തെടുത്തത്‌.

തുടര്‍ന്ന തറയിലാകെ രക്തം പരന്നു. ഇതുകാര്യമാക്കാതെ റാവത്ത്‌ മുറിച്ചെടുത്ത നാവ്‌ കാഴ്‌ചവെച്ച്‌ പൂജനടത്തി. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ പൊലീസ്‌ ഇയാളെ അറസ്റ്റുചെയ്‌തശേഷം ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കുറേയെറെ രക്തം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും യുവാവിന്റെ നില ഗുരുതരമല്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.

താന്‍ ഒരു കാര്യസാധ്യത്തിനായി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും. അത്‌ നടന്നുകിട്ടിയാല്‍ നാവ്‌ മുറിച്ച്‌ കാഴ്‌ചവെയ്‌ക്കാമെന്ന്‌ കാളിയ്‌ക്ക്‌ വാക്കുനല്‍കിയിരുന്നുവെന്നും യുവാവ്‌ പൊലീസിനോട്‌ പറഞ്ഞു. എന്നാല്‍ എന്തായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന കാര്യം യുവാവ്‌ പൊലീസിനോട്‌ വെളിപ്പെടുത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X