കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണിലൂടെ വശീകരിച്ച്‌ അനാശാസ്യം; ദമ്പതിമാര്‍ അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: നഗരമധ്യത്തിലുള്ള ഫ്ലാറ്റില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന ദമ്പതിമാരെയും ഇടപാടുകാരായ യുവതീ യുവാക്കളെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഹെല്‍പ്‌ ലൈന്‍ എന്നുകാണിച്ച്‌ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയശേഷം ഇതില്‍ വിളിക്കുന്നവരെ വശീകരിച്ചാണ്‌ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നത്‌. കേന്ദ്രത്തിലെത്താന്‍ മടിയുള്ളവരുടെയടുത്ത്‌ യുവതികളെ എത്തിച്ചുകൊടുത്തിരുന്നതായും ഇതിനുപയോഗിച്ച കാര്‍ കസ്‌റ്റഡിയിലെടുത്തതായും സെന്‍ട്രല്‍ സിഐ ജി. വേണു അറിയിച്ചു.

തിരുവനന്തപുരം ചീനവിള വീട്ടില്‍ മഹേഷ്‌(37), ഭാര്യ രജിത്‌(26), ബാംഗ്ലൂര്‍ ശിവാജി നഗര്‍ സ്വദേശിനി ഭാര്‍ത്തി(33), ബാംഗ്ലൂര്‍ ഏലങ്കാസ്‌ട്രീറ്റ്‌ സ്വദേശിനി വീണ(27), ചിക്‌മംഗലൂര്‍ മോഡിനഗര്‍ സ്വദേശിനി സ്‌നേഹ(25) എന്നിവരും പരസ്യം കണ്ട്‌ എത്തിയ മാള സ്വദേശി സുധീഷ്‌(26), വേങ്ങൂര്‍ സ്വദേശി എല്‍ദോ മാത്യു(34) എന്നിവരെയാണ്‌ സിഐയും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌

എറണാകുളം ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹൈസ്‌കൂളിന്‌ സമീപം മാത്തിപ്പറമ്പ്‌ ലെയിനില്‍ കാഞ്ചന്‍ജംഗ അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലുള്ള 17ാം നമ്പര്‍ ഫ്ലാറ്റ്‌ കേന്ദ്രീകരിച്ചാണ്‌ ഇടപാടുകള്‍ നടന്നിരുന്നത്‌. സിറ്റി പൊലീസ്‌ കമ്മിഷണര്‍ മനോജ്‌ എബ്രഹാമിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു റെയ്‌ഡ്‌.

മഹേഷും ഭാര്യും ഒരു വര്‍ഷത്തോളമായി ഈ ഫ്‌ലാറ്റിലാണ്‌ താമസം. പത്രങ്ങളിലും റോഡരികിലും ബാനറുകളിലുമായി ഹെല്‍പ്‌ ലൈന്‍ എന്നുകാണിച്ച്‌ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും. ഇതിലാണ്‌ പലരും വീഴുന്നത്‌. അനാശാസ്യ പ്രവര്‍ത്തനത്തിനായി ബാംഗ്ലൂരില്‍ നിന്നാണ്‌ യുവതികളെ എത്തിയ്‌ക്കുന്നത്‌. ഇവരെ ഒരു മാസത്തില്‍ കൂടുതല്‍ ഇവിടെ താമസിപ്പിക്കില്ല.

അനാശാസ്യ പ്രവര്‍ത്തനത്തിന്‌ യുവതികളെ ഏര്‍പ്പെടുത്തി നല്‍കുന്ന സംഘവുമായി ദമ്പിതള്‍ക്ക്‌ ബന്ധമുണ്ടോയെന്ന്‌ പൊലീസ്‌ അന്വേഷിയ്‌ക്കുന്നുണ്ട്‌. മണിക്കൂര്‍ നിരക്കിലാണ്‌ ഇടപാടുകാരില്‍ നിന്നും പണം ഈടാക്കുന്നത്‌.

ഇത്രനാളായിട്ടും സമീപത്തെ ഫ്ലാറ്റുകളിലുള്ളവര്‍ക്ക്‌ സംശയം ജനിപ്പിക്കാത്ത രീതിയിലാണ്‌ ഇക്കാര്യങ്ങളെല്ലാം നടന്നിരുന്നത്‌. പിടിയിലായവരെ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വധേയമാക്കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X