കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെര്‍ക്കിസ്റ്റണ്‍: മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ മന്ത്രിമാരുടെ പങ്ക്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി തുരുവനന്തപുരം വിജിലന്‍സ്‌ കോടതി തള്ളി.

വനം മന്ത്രി ബിനോയ്‌ വിശ്വത്തിനും തൊഴില്‍മന്ത്രി പി.കെ ഗുരുദാസനും എതിരായ ഹര്‍ജിയാണ്‌ കോടതി തള്ളിയത്‌.

മെയ്‌ 16ന്‌ വനം മന്ത്രിയുടെ ചേംബറില്‍ സേവി മനോമാത്യുവുമായി ഇരുമന്ത്രിമാരും ചര്‍ച്ച നടത്തിയതിന്‌ പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ചര്‍ച്ചയ്‌ക്കു പിന്നില്‍ ഗൂഢാലോചന നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന്‌ കോടതി വ്യക്തമാക്കി.

ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.എ റഹിം മലയാളവേദി പ്രസിഡന്റ്‌ ജോര്‍ജ്‌ വട്ടംകുളം എന്നിവരാണ്‌ ഹര്‍ജികള്‍ നല്‍കിയിരുന്നത്‌. പ്രശ്‌നത്തില്‍ ഹൈക്കോടതിയെ സമീപിയ്‌ക്കുമെന്ന്‌ ഹര്‍ജിക്കാര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഇതിനിടെ വിവാദ ഇടപാടുകള്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി അടുത്തയാഴ്‌ച പരിഗണിയ്‌ക്കാനിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X