"ബിഷപ്പിന്റേത് വിശുദ്ധ നുണയോ?"
തിരുവനന്തപുരം : മത്തായി ചാക്കോയെക്കുറിച്ച് താമരശേരി ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പളളി നടത്തിയ പരസ്പരവിരുദ്ധമായ പരമാര്‍ശങ്ങളില്‍ ഏതാണ് കളവെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍.
കഴിഞ്ഞ സെപ്തംബര്‍ എട്ടിലെ ന്യൂനപക്ഷ സംരക്ഷണ റാലിയില്‍ ചിറ്റിലപ്പളളി നടത്തിയ പ്രസംഗത്തിന്റെ സിഡി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
പരസ്പരവിരുദ്ധമായ രണ്ടു കാര്യങ്ങള്‍ അദ്ദേഹം മത്തായി ചാക്കോയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിലേതാണ് സത്യമെന്ന് ബിഷപ്പ് തന്നെ വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ഒന്ന നുണയാണ്. ബിഷപ്പ് നുണ പറഞ്ഞാല്‍ അത് വിശുദ്ധനുണയാണോ എന്ന് പിണറായി പരിഹാസത്തോടെ ചോദിച്ചു.
താമരശേരിയില്‍ ബിഷപ്പ് മത്തായി ചാക്കോയെക്കുറിച്ച് ഇങ്ങനെയാണ് പ്രസംഗിച്ചത് -
"വളരെ സൌഹാര്‍ദ്ദമായിട്ട് അദ്ദേഹം എന്റെ പക്കല്‍ നിന്നു പോയി. അദ്ദേഹം പിന്നെ മരിച്ചുപോയല്ലോ. ഈ തിരുവമ്പാടിക്കാരെ മുഴുവന്‍ അവഹേളിച്ച ഈ രാഷ്ട്രീയ പാര്‍ടി മാപ്പുപറയണം. അദ്ദേഹത്തെ കൊണ്ടു പോയി അടക്കിയതിന്... രോഗിയായ അവസരത്തിന് ഒന്നുരണ്ടു പ്രാവശ്യം ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്.... "
"പിന്നീടൊരു സമയത്ത് കുറച്ചുകഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചിട്ട് ചോദിച്ചു. പിതാവേ രോഗീ ലേപനം വേണം. ഭാര്യയും അവരെല്ലാം അതാഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ എറണാകുളത്തേയ്ക്ക് ഫോണ്‍ ചെയ്ത് പിഒസിയില്‍ പ്രവര്‍ത്തിക്കുന്ന ഒരച്ഛനോട് എര്‍പ്പാട് ചെയ്തു. പിന്നീട് ചെന്നപ്പോള്‍ അദ്ദേഹം എന്നോട് ഒത്തിരി നന്ദി പറഞ്ഞു. ആ മത്തായി ചാക്കോയെ ഇവിടെ കൊണ്ടടക്കാം എന്നവര്‍ വ്യാമോഹിച്ചപ്പോള്‍ ഇവിടത്തെ ക്രൈസ്തവരെ മുഴുവന്‍ അവഹേളിക്കാമെന്നല്ലേ അവര്‍(സിപിഐഎം) പദ്ധതിയിട്ടത്'
ബിഷപ്പിന്റെ പ്രസംഗം സെപ്തംബര്‍ ഒമ്പതിന് മനോരമ റിപ്പോര്‍ട്ട് ചെയ്തതും പിണറായി വായിച്ചു. മനോരമ ബിഷപ്പിനെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കു വേണ്ടി ജീവിച്ച മത്തായി ചാക്കോയെ അപമാനിച്ചാല്‍ എന്തുവില കൊടുത്തും നേരിടുമെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. നികൃഷ്ടമായ കാര്യങ്ങള്‍ പറഞ്ഞാല്‍ നികൃഷ്ടമെന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.
കൂട്ടത്തിലൊരാളെ, അയാളുടെ മരണാനന്തരം അപമാനിക്കാന്‍ ശ്രമിച്ചാല്‍ നേരിടാനുളള ബാധ്യത തങ്ങള്‍ക്കുണ്ട്. മതം മതത്തിന്റെ വഴിക്ക് പോകണമെന്നും രാഷ്ട്രീയത്തെ അതിന്റെ വഴിക്കു വിടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications