നരസിംഹറാവുവിന്റെ ഭൂമിയില്‍ സിപിഐ കൊടി നാട്ടി
ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്ര പി.വി നരസിംഹറാവുവിന്റെ കുടുംബവക ഭൂമി സിപിഐ ഭൂമിവിതരണ പ്രക്ഷോഭകര്‍ കയ്യേറി കൊടിനാട്ടി.
കരിംനഗര്‍ ജില്ലയില്‍ റാവുവിന്റെ ജന്മസ്ഥലമായ വങ്കാര സമീപ പ്രദേശമായ റാംനഗര്‍ എന്നിവിടങ്ങളിലുള്ള 3,000 ഏക്കറിലാണ് കയ്യേറ്റം നടന്നത്.
പാട്ടകൃഷിക്കാര്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്ത് പി. വെങ്കട റെഡ്ഡിയുടെയും ഉടമസ്ഥതയിലാണെന്നും ബിനാമി പേരുകളില്‍ ഈ ഭൂമി ഇപ്പോള്‍ വില്‍ക്കുകയാണെന്നും സിപിഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
എന്നാല്‍ അനധികൃതമായി ഒരു ഭൂമിയും സ്വന്തമാക്കിയിട്ടില്ലെന്നാണ് റാവുവിന്റെ മകന്‍ പി.വി രാജേശ്വര റാവു പറയുന്നത്. ഇതിനകം തന്നെ തങ്ങള്‍ നൂറ് ഏക്കറോളം ഭൂമി കര്‍ഷകര്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും രാജേശ്വര റാവു പറഞ്ഞു.












Click it and Unblock the Notifications