ശ്രീരാമന്‍ രാജാവാണ് പക്ഷേ ദിവ്യനാക്കേണ്ട: കരുണാനിധി
ചെന്നൈ: ശ്രീരാമനെ ഒരു രാജാവായി അംഗീകരിയ്‌ക്കുന്നതില്‍ തനിയ്‌ക്ക് ഒരെതിര്‍പ്പുമില്ലെന്നും ദിവ്യത്വം കല്‍പ്പിക്കുന്നതിനോട് മാത്രമേ വിയോജിപ്പുള്ളുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി.
രാജാജി എഴുതിയ ചക്രവര്‍ത്തി തിരുമകന്‍ എന്ന പുസ്‌തകത്തില്‍ രാമന്‍ മനുഷ്യകുലത്തില്‍ പിറന്ന രാജാവാണെന്നും അദ്ദേഹത്തിന് ഒരു വിധത്തിലുമുള്ള ദൈവികത്വവുമില്ലെന്നും പരാമര്‍ശമുണ്ട്.
രാമായണം ഇതിഹാസകഥയാണെന്നും ചരിത്രമല്ലെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രവും പുരാണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ എല്ലാവരും തയ്യാറാകണം- അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ രാമസേതു പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് പകരം വടക്കേ ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന രജനീകാന്തിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിയ്‌ക്കുകയായിരുന്നു കരുണാനിധി.
വടക്കേ ഇന്ത്യയിലെ വിശ്വാസികളായ സുഹൃത്തുക്കളോട് രജനീകാന്ത് സേതുസമുദ്രം പദ്ധതിയുടെ പ്രയോജനം വിശദീകരിയ്‌ക്കണമെന്ന് അദ്ദേഹം അഭ്യാര്‍ത്ഥിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications