കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ രജിസ്‌റ്ററില്‍ ചാക്കോ ഒപ്പുവെച്ചിട്ടില്ല: മേഴ്‌സി ചാക്കോ

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മത്തായി ചാക്കോ ഒപ്പുവെച്ചുവെന്ന്‌ പറയുന്ന വിവാഹ രജിസ്റ്ററിലെ ഒപ്പ്‌ അദ്ദേഹത്തിന്റേതല്ലെന്ന സിപിഎം പ്രസ്‌താവനയെ ഭാര്യ മേഴ്‌സി ചാക്കോയും ശരിവെച്ചു.

ഒരു മലയാള ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മേഴ്‌സി ഇക്കാര്യം വ്യക്തമാക്കിയത്‌. ഞാന്‍ പള്ളിയില്‍ പോയി വിവാഹ രജിസ്‌റ്ററില്‍ ഒപ്പിട്ടിട്ടുണ്ട്‌. ഇത്‌ ബന്ധുക്കളുടെ നര്‍ബ്ബന്ധപ്രകാരമായിരുന്നു.

മത്തായി ചാക്കോയുടെ ഒപ്പ്‌ മറ്റാരെങ്കിലും ഇട്ടതാവാം. വിവാഹ രജിസ്റ്ററില്‍ അദ്ദേഹം എന്നോടൊപ്പം ഒപ്പുവെച്ചിരുന്നില്ല- അവര്‍ പറഞ്ഞു. പള്ളിയില്‍ പോയ വിവരം പറഞ്ഞപ്പോള്‍ ഭര്‍ത്താവ്‌ ദേഷ്യപ്പെട്ടിരുന്നതായും മേഴ്‌സി പറഞ്ഞു.

ഈ വിവാഹ രജിസ്റ്റര്‍ സഭാ ചട്ടപ്രകാരമുള്ളതല്ലെന്ന്‌ സംശയമുണ്ട്‌. വിവാഹ രജിസ്റ്ററിന്‌ വേണ്ടി സംയുക്ത അപേക്ഷ നല്‍കിയിരുന്നില്ല. സാക്ഷികളായി ഒപ്പിട്ടത്‌ എന്റെ വീട്ടില്‍ നിന്നുള്ളവരാണ്‌.

സാധാരണഗതിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു്‌ ഒരാളും ഭാര്യയുടെ വീട്ടില്‍ നിന്നും ഒരാളുമാണ്‌ രജിസ്റ്ററില്‍ ഒപ്പുവെയ്‌ക്കേണ്ടിയിരുന്നത്‌. എന്നാല്‍ ഞാന്‍ ചെന്ന സമയത്ത്‌ ഈ നിബന്ധന പള്ളിക്കാര്‍ മുന്നോട്ടുവെച്ചിരുന്നില്ല- മേഴ്‌സി വിശദീകരിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X