സഭ കാണിയ്ക്കുന്നത് കടുത്ത നീതികേടെന്ന് വി.എസ്
തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന മത്തായി ചാക്കോയെ മതവിശ്വാസിയാക്കി ചിത്രീകരിയ്‌ക്കാന്‍നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹത്തോടു ചെയ്യുന്ന കടുത്ത നീതികേടാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ചാക്കോയെക്കുറിച്ച് രൂപതാ ബിഷപ്പ് നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്വാശ്രയ പ്രശ്‌നവും മത്തായി ചാക്കോയുടെ ജീവിതവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കാനാണ് കത്തോലിക്കാ സഭ ശ്രമിയ്‌ക്കുന്നത്. ബിഷപ്പിനെ പിണറായി വിജയന്‍ നികൃഷ്ട ജീവിയെന്ന് വിളിച്ചതായി ഞാന്‍ എങ്ങും കണ്ടിട്ടില്ല. ഈ പ്രശ്‌നത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായെന്ന് കരുതുന്നുമില്ല- വി.എസ് വിശദീകരിച്ചു.
മത്തായി ചാക്കോ വിശ്വാസി ആയിരുന്നില്ല. പണ്ട് കാലത്ത് കമ്യൂണിസ്റ്റുകാരെ തെമ്മാടിക്കുഴിയില്‍ അടക്കം ചെയ്യണമെന്ന് പറഞ്ഞ പുരോഹിതന്‍മാരുടെ നടപടി ചില കമ്യൂണിസ്റ്റുകാരുടെ കുടുംബങ്ങളില്‍ വേദയുണ്ടാക്കിയിട്ടുണ്ട്- വി.എസ് ഓര്‍മ്മിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications