Get Updates
Get notified of breaking news, exclusive insights, and must-see stories!

മെക്സിക്കന്‍ എഴുത്തുകാരന്‍ മുന്‍കാമുകിയെ കൊന്നുതിന്നു

Jose Luis Calva is treated by paramedicsമെക്സിക്കോസിറ്റി: മെക്സിക്കന്‍ എഴുത്തുകാരന്‍ ജോസ്‌ ലൂയിസ്‌ കാല്‍വ, തന്റെ മുന്‍ കാമുകിയെ കൊന്നു തിന്നതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

'നരഭോജിയുടെ ജന്മവാസനകള്‍' എന്നൊരു ഗ്രന്ഥം അയാള്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

'ഹാനിബാള്‍' സിനിമയിലെ മുഖ്യകഥാപാത്രത്തെ അനുകരിച്ച്‌ മുന്‍കാമുകിയായ അലെജാന്ദ്ര ഗലീന (32)യെയാണ്‌ കാല്‍വ കഴുത്തുഞ്ഞെരിച്ച്‌ കൊന്ന്‌ അവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചത്‌.

കാല്‍വയുടെ വീട്ടില്‍ റെയ്ഡ്‌ നടത്തിയ പോലീസ്‌ സംഘം തീന്‍മേശയില്‍ നിന്ന്‌ ഒരു പ്ലേറ്റ്‌ പൊരിച്ച മനുഷ്യമാംസവും ഫ്രിഡ്ജില്‍ നിന്ന്‌ കഷണങ്ങളായി നുറുക്കിയ മനുഷ്യമാംസഭാഗങ്ങളും എല്ലുകളും മൂര്‍ച്ചയേറിയ ആയുധങ്ങളും കണ്ടെടുത്തു.

ഹാനിബാള്‍ ലെക്‌ടര്‍ സിനിമയുടെ പ്രതികളും മന്ത്രവാദത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കാല്‍വയുടെ വീട്ടില്‍ നിന്ന്‌ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. വിദഗ്‌ധമായി മനുഷ്യക്കുരുതി നടത്തിയശേഷം ഇരയായവരുടെ ശരീരം പാകപ്പെടുത്തി കഴിക്കുന്നയാളാണ്‌ ഹാനിബാള്‍ സിനിമയിലെ മുഖ്യകഥാപാത്രം.

അലെജാന്ദ്രയുടെ ബാക്കി ശരീരഭാഗങ്ങള്‍ കിടപ്പുമുറിയോട്‌ ചേര്‍ന്നുള്ള കക്കൂസിലെ ക്ലോസെറ്റില്‍ നിന്നു കണ്ടെത്തിയതായി മെക്സികോ നഗരത്തിലെ നരഹത്യ സംബന്ധിച്ച കേസുകളിലെ മുഖ്യപ്രോസിക്യൂട്ടറായ ഗുസ്താവോ സാലസ്‌ അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന രണ്ടു സ്ത്രീകളുടെ കൊലപാതകവുമായി കാല്‍വയ്ക്ക്‌ ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ഇതിലൊരാളായ വെറോണിക്ക മാര്‍ട്ടിനെസ്‌ മുന്പ് കാല്‍വയോടൊപ്പം താമസിച്ചിരുന്നു.

പോലീസുകാരെ വെട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ ജോസ്‌ ലൂയിസ്‌ കാല്‍വ ആസ്പത്രിയില്‍ ചികിത്സയിലാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+