കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധി രാവണന്‍റെ പുനര്‍ജന്മമാണെന്ന് രാംലീല സമിതി

  • By Staff
Google Oneindia Malayalam News

അലഹബാദ്‌: തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധി വര്‍ത്തമാനകാലത്തെ രാവണനാണെന്ന്‌ രാംലീല സമിതി.

രാവണനുശേഷം തങ്ങളുടെ ശ്രീരാമപ്രഭുവിനെ ചോദ്യം ചെയ്യുന്ന ആദ്യത്തെയാളാണ്‌ കരുണാനിധിയെന്നാണ്‌ സമിതിയംഗങ്ങള്‍ പറയുന്നത്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അഭിനവരാവണനെന്ന്‌ വശേഷിപ്പിയ്‌ക്കാം.

അദ്ദേഹം ധരിച്ചിരിക്കുന്ന കറുത്തകണ്ണടയിലൂടെ അദ്ദേഹത്തിന്‌ രാമന്റെ ദിവ്യത്വം കാണാന്‍ കഴിയില്ല. രാവണന്റെ പുനര്‍ജന്മമാണ്‌ കരുണാനിധി- സമിതിയിലെ മുതിര്‍ന്ന അംഗം അഭയ്‌ അശ്വതി ആരോപിച്ചു.

രാമനെതിരായ കരുണാനിധിയുടെ പ്രസ്‌താവനകളില്‍ പ്രതിഷേധിച്ച്‌ അദ്ദേഹത്തിന്റെ കോലം കത്തിയ്‌ക്കാന്‍ രാംലീല സമിതി തീരുമാനിച്ചിട്ടുണ്ട്‌. കരുണാനിധി രാവണനാണെന്നാരോപിച്ച് അലഹബാദ് നഗരത്തില്‍ സമിതി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നുമുണ്ട്.

മാത്രവുമല്ല സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ട്‌ ശ്രീരാമനും രാമായണത്തിനുമെതിരെ കരുണാനിധി നടത്തിയ എല്ലാ പ്രസ്‌താവനകളും ഉള്‍പ്പെടുത്തി കമ്മിറ്റി ഒരു പുസ്‌തകവുമുണ്ടാക്കിയിട്ടുണ്ട്‌. അലഹബാദിലെ വീടുകള്‍തോറും ഇതുവിതരണം ചെയ്യാനും ഇവര്‍ ആലോചിയ്‌ക്കുന്നുണ്ട്‌.

ഹിന്ദുമതക്കാരുടെ മതവികാരത്തെ വ്രണപ്പെടത്താനുള്ള ഗൂഡാലോചനകളുടെ ഭാഗമാണ്‌ കരുണാനിധിയുടെ പ്രസ്‌താവനകള്‍ ഇതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിയ്‌ക്കുകയാണ്‌ കമ്മിറ്റിയുടെ ലക്ഷ്യം. കരുണാനിധി വൈകാതെ പാഠം പഠിയ്‌ക്കുമെന്നും കോലം കത്തിയ്‌ക്കല്‍ അദ്ദേഹത്തിനുള്ള താക്കീതാണെന്നും കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X